ആലപ്പുഴ: ശബരിമല വിഷയമാണ് വനിതാ മതിലിന് നിമിത്തമായതെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആചാര സംരക്ഷണമല്ല ക്ഷേത്രങ്ങളിലെ അധികാര സംരക്ഷണമാണ് ചിലര്‍ നടത്തുന്നത്. യുവതി പ്രവേശനം നടത്താനാണ് സര്‍ക്കാര്‍ വനിതാ മതില്‍ നടത്തുന്നതെന്ന ആരോപണം വിവരക്കേടാണ്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിസഹായരാണ്. മതിലില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുന്നവരെ ജനം കാര്‍ക്കിച്ച് തുപ്പുമെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.
കേരളത്തിലെ പോപ്പാണ് താന്‍ എന്നാണ് ചിലരുടെ ധാരണ. കാലം മാറിയത് എന്‍എസ്എസ് തിരിച്ചറിയുന്നില്ല. എന്‍എസ്എസിന്റെ പല നിലപാടുകളും വിവരക്കേടാണ്. അഹങ്കാരത്തിന് കയ്യും കാലും വെച്ച് നടക്കുകയാണ് ഇവരെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
വനിതാ മതിലിന്റെ പ്രസക്തി ഇപ്പോള്‍ വര്‍ധിച്ചിരിക്കുകയാണെന്നും ലോകം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ വനിതാ മതിലായിരിക്കും ഇന്ന് നടക്കാന്‍ പോകുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.