പുഴയിലെ മെസിക്ക് മറുപടിയായി കരയിലെ നെയ്മര്‍; പുല്ലാവൂരിലെ കനത്ത പോരാട്ടം സോഷ്യല്‍മീഡിയയിലേക്കും!

കോഴിക്കോട്: ഫുട്‌ബോള്‍ ലോകകപ്പിന് മുന്നോടിയായുള്ള അര്‍ജന്റീന-ബ്രസീല്‍ ആരാധകരുടെ വെല്ലുവിളികളും തര്‍ക്കവും ഇപ്പോഴിതാ രാജ്യന്തരത്തില്‍ തന്നെ ചര്‍ച്ചയാവുകയാണ്. കോഴിക്കോട് പുല്ലാവൂരില്‍ പുഴയിലെ തുരുത്തില്‍ സ്ഥാപിച്ച മെസിയുടെ പടുകൂറ്റന്‍ കട്ടൗട്ട് രാജ്യന്തര തലത്തില്‍ ചര്‍ച്ചയായതിന് പിന്നാലെ തൊട്ടരികിലായി നെയ്മറുടെ കട്ടൗട്ട് അതിലും ഉയരെ ഉയര്‍ത്തി ബ്രസീല്‍ ആരാധകര്‍.

മെസിയുടെ പുഴയിലെ കട്ടൗട്ട് അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ടീമിന്റെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ലോകമെമ്പാടും വൈറലായത്. പ്രമുഖ മാധ്യമങ്ങളും പോജുകളും എല്ലാം ഈ പോസ്റ്റ് ഏറ്റെടുത്തിരുന്നു.

പിന്നാലെ നെയ്മറുടെ കട്ടൗട്ട് ഉയര്‍ത്തി ഇതിന് മറുപടി നല്‍കിയിരിക്കുകയാണ് ബ്രസീല്‍ ഫാന്‍സ്. മുപ്പത് അടിയോളമുള്ള മെസിയുടെ കട്ടൗട്ടിനു സമീപം 40 അടിയുള്ള നെയ്മറിന്റെ കട്ടൗട്ടാണ് ഉയര്‍ത്തിയിരിക്കുന്നത്.

ALSO READ- ഹിന്ദു മതവികാരം വ്രണപ്പെടുത്തുന്നു എന്ന് നടിയുടെ പരാതി; ഡിഎസ്പിയുടെ പുതിയ ആല്‍ബത്തിന് എതിരെ കേസെടുത്ത് പോലീസ്

ഇതിന്റെ വീഡിയോ കൂടി പുറത്തുവന്നതോടെ സോഷ്യല്‍മീഡിയയില്‍ വലിയ തര്‍ക്കം തന്നെ നടക്കുകയാണ്. തങ്ങളെ കോപി അടിച്ചതാണ് ബ്രസീല്‍ ആരാധകര്‍ എന്ന് അര്‍ജന്റീനയുടെ ആരാധകര്‍ ആരോപികക്ുമ്പോള്‍, തങ്ങള്‍ വെല്ലുവിളി ഏറ്റെടുത്തത് ആണെന്നാണ് ബ്രസീല്‍ ഫാന്‍സിന്റെ മറുപടി.

നവംബര്‍ 20നാണ് ഖത്തര്‍ ലോകകപ്പ് ആരംഭിക്കുന്നത്. 22ന് സൗദി അറേബ്യയ്ക്ക് എതിരെയാണ്അര്‍ജന്റീനയുടെ ആദ്യ മത്സരം. സൗദി, മെക്‌സിക്കോ, പോളണ്ട് ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് സിയിലാണ് അര്‍ജന്റീന.

അതേസമയം, 25ന് സെര്‍ബിയയ്‌ക്കെതിരെയാണ് ബ്രസീലിന്റെ ആദ്യ മത്സരം. സ്വിറ്റ്‌സര്‍ലന്‍ഡ്, കാമറൂണ്‍, സെര്‍ബിയ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ജിയിലാണു ബ്രസീല്‍.

Exit mobile version