പ്രണയത്തില്‍ നിന്നും പിന്മാറിയതിന് പിന്നാലെ ഭീഷണി, ജീവനൊടുക്കി കോളേജ് വിദ്യാര്‍ത്ഥിനി, ആണ്‍സുഹൃത്ത് അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് കോളോജ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. കാഞ്ഞങ്ങാട് സ്വദേശിനി നന്ദയുടെ ആത്മഹത്യയില്‍ സുഹൃത്തായ അലാമിപ്പള്ളി സ്വദേശി അബ്ദുള്‍ ഷുഹൈബാണ് അറസ്റ്റിലായത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് നന്ദയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

ഷുഹൈബിന്റെ ഭീഷണി കാരണമാണ് നന്ദന ജീവനൊടുക്കിയതെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാത്രിയിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇന്നുരാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നന്ദയെ വീട്ടിനുള്ളിലാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

also read: ഭാര്യയും ആണ്‍ സുഹൃത്തും ചേര്‍ന്ന് ഹോര്‍ളിക്‌സില്‍ വിഷം ചേര്‍ത്ത് നല്‍കി; വെന്റിലേറ്ററില്‍ നിന്നും ജീവിതം തിരിച്ചു പിടിച്ചിട്ടും പോലീസ് കേസെടുത്തില്ല; ഭര്‍ത്താവിന്റെ പരാതി ഗുരുതരം

ജീവനൊടുക്കുന്നതിന് മുമ്പ് പെണ്‍കുട്ടി അബ്ദുള്‍ ഷുഹൈബിനെ വീഡിയോ കോള്‍ ചെയ്തതായി കണ്ടെത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. ഷുഹൈബും നന്ദയും കുറച്ചുനാളായി അടുപ്പത്തിലായിരുന്നു. എന്നാല്‍ അടുത്തിടെ ഇവരുടെ ബന്ധത്തില്‍ വിള്ളലുണ്ടായി.

also read; ഞങ്ങൾ പോകുന്നുവെന്ന് ഭർത്താവിനും, മർദ്ദനം സഹിക്കാം മാനസിക പീഡനം സഹിക്കാൻ ആകില്ലെന്ന് സഹോദരനും സന്ദേശം; 2 മക്കളെയും കൊന്ന് യുവതി ജീവനൊടുക്കി

ഇതോടെ നന്ദയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് അബ്ദുള്‍ ഷുഹൈബ് ഭീഷണിപ്പെടുത്തി. ഇതിനെത്തുടര്‍ന്നാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്നാണ് പൊലീസ് പറയുന്നത്. കാഞ്ഞങ്ങാട് സി കെ നായര്‍ ആര്‍ട്‌സ് കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്നു നന്ദ.

Exit mobile version