ഭാര്യയും ആണ്‍ സുഹൃത്തും ചേര്‍ന്ന് ഹോര്‍ളിക്‌സില്‍ വിഷം ചേര്‍ത്ത് നല്‍കി; വെന്റിലേറ്ററില്‍ നിന്നും ജീവിതം തിരിച്ചു പിടിച്ചിട്ടും പോലീസ് കേസെടുത്തില്ല; ഭര്‍ത്താവിന്റെ പരാതി ഗുരുതരം

തിരുവനന്തപുരം: പാറാല പോലീസിന് നേരെ ഷാരോണ്‍ കേസില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ മറ്റൊരു ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുവാവ് രംഗത്ത്. ഭര്‍ത്താവിനെ വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ച സ്ത്രീക്കും ഇവരുടെ ആണ്‍സുഹൃത്തിനും എതിരെ പോലീസില്‍ പരാതി നല്‍കിയിട്ടും സ്വീകരിച്ചില്ലെന്നും ഇടപെട്ടില്ലെന്നുമാണ് പാറശാല സ്വദേശി ആരോപിക്കുന്നത്.

ആറ് മാസം മുന്‍പ് നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ പോലും പോലീസ് തയ്യാറായില്ല എന്ന് പരാതിക്കാരനായ പാറശാല സ്വദേശിയും കെഎസ്ആര്‍ടിസി ഡ്രൈവറുമായ സുധീര്‍ പറയുന്നു. ആണ്‍സുഹൃത്തിനൊപ്പം ചേര്‍ന്ന് ഹോര്‍ളിക്സില്‍ വിഷം കലര്‍ത്തി നല്‍കി തന്നെ കൊലപ്പെടുത്താന്‍ ഭാര്യ ശ്രമിച്ചെന്നണ് ഇയാളുടെ ആരോപണം.

2018 ജൂലായില്‍ ഭാര്യയും ആണ്‍സുഹൃത്തും ചേര്‍ന്ന് ഹോര്‍ളിക്സില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നു. ഭാര്യ തമിഴ്‌നാട്ടിലെ ശിവകാശി സ്വദേശിയാണ്. തനിക്ക് ഇടയ്ക്കിടയ്ക്ക് തലവേദന അനുഭവപ്പെടുമായിരുന്നു. അപ്പോഴെല്ലാം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

പിന്നീട് ഒരിക്കല്‍ വീട്ടില്‍ നിന്ന് ഹോര്‍ളിക്സ് കഴിച്ച ശേഷം പുറത്ത് പോയപ്പോള്‍ തലവേദനയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. പാറശാല ആശുപത്രിയിലെത്തിച്ച സുധീറിനെ പിന്നീട് നില ഗുരുതരമായതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു.

ALSO READ- ഞങ്ങൾ പോകുന്നുവെന്ന് ഭർത്താവിനും, മർദ്ദനം സഹിക്കാം മാനസിക പീഡനം സഹിക്കാൻ ആകില്ലെന്ന് സഹോദരനും സന്ദേശം; 2 മക്കളെയും കൊന്ന് യുവതി ജീവനൊടുക്കി

ഇവിടെ നിന്നും മൂന്ന് ദിവസം വെന്റിലേറ്ററില്‍ കഴിഞ്ഞ സുധീര്‍ ആരോഗ്യം പതിയെ വീണ്ടെടുക്കുകയായിരുന്നു എന്നാണ് പറയുന്നത്. പിന്നീട് ഭാര്യ പിണങ്ങിപ്പോയി മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് വീട്ടില്‍ നിന്നും സിറിഞ്ചും അലുമിനിയം ഫോസ്ഫെയ്ഡും കണ്ടെത്തിയത്.

ഭാര്യയുടെ ആണ്‍ സുഹൃത്ത് വിഷം തമിഴ്നാട്ടില്‍ നിന്ന് കൊറിയറായി അയച്ച് നല്‍കിയതിന് തന്റെ പക്കല്‍ തെളിവുണ്ടെന്നും സുധീര്‍ പറയുന്നു. ഭാര്യ വീട്ടില്‍ നിന്ന് പോയ ശേഷം ഇവരുടെ വസ്ത്രങ്ങള്‍ മാറ്റുന്നതിനിടെയാണ് കവറില്‍ പൊതിഞ്ഞനിലയില്‍ വിഷം കണ്ടെത്തിയത്.

അലുമിനിയം ഫോസ്ഫെയ്ഡ് ഉള്ളില്‍ചെന്നാല്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ തന്നെയാണ് ഉണ്ടായിരുന്നതെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാണെന്നും സുധീര്‍ ആരോപിക്കുന്നു. എന്നാല്‍ തന്റെ പരാതിയോ കൈവശമുള്ള തെളിവോ പരിശോധിക്കാന്‍ പോലും പോലീസ് തയ്യാറായില്ലെന്നും സുധീര്‍ കുറ്റപ്പെടുത്ത.

Exit mobile version