കോഴിക്കോട്: കോഴിക്കോട് യുവതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി. പറമ്പില്‍ ബസാര്‍ സ്വദേശിനി അനഘയാണ് മരിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് അനഘയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെയും ഭര്‍തൃ വീട്ടുകാരുടെ മാനസിക, ശാരീരിക പീഡനം സഹിക്കവയ്യാതെ അനഘ ജീവനൊടുക്കിയതാണെന്ന്് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
സംഭവത്തില്‍ അനഘയുടെ കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ പോലീസ് അന്വേഷണം നടന്നുവരികയാണ്. അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത എലത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് കേസ് ചൊവായൂര് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു.
ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് മെഡിക്കല്‍ കോളജ് എസിപി കെ.സുദര്‍ശനാണ് അന്വേഷിക്കുന്നത്.