കൊണ്ടുപോയ ആഡംബര കാറും സ്വർണ്ണങ്ങളും തിരികെ നൽകില്ലെന്ന് ഒളിച്ചോടിയ യുവതി; ഒടുവിൽ കോടതിയുടെ ഇടപെടലിൽ നൽകാമെന്ന് ഉറപ്പ്, പക്ഷേ കാമുകനൊപ്പം പോകും

കണ്ണൂർ: ഒളിച്ചോടിയതിന് പിന്നാലെ പോലീസ് സ്റ്റേഷനിൽ ഹാജരായ യുവതിയെ കോടതിയുടെ ഇടപെടലിൽ കാമുകനൊപ്പം പറഞ്ഞുവിട്ടു. തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലാണ് 2 കുട്ടികളുടെ അമ്മയായ 27കാരി കാമുകനൊപ്പം എത്തിയത്. യുവതി ഇറങ്ങിപ്പോയതിന് പിന്നാലെ ഇവരുടെ സഹോദരിയാണ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

16കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; നിരന്തം ഇരയാക്കി, 46കാരനും സഹായിയായ 71കാരനും അറസ്റ്റിൽ, ക്രൂരത പുറത്തറിഞ്ഞത് പെൺകുട്ടിയുടെ ആത്മഹത്യാശ്രമത്തിൽ

തുടർന്നുള്ള അന്വേഷണത്തിനൊടുവിലാണ് യുവതിയും കാമുകനും സ്റ്റേഷനിൽ ഹാജരായത്. ശ്രീകണ്ഠപുരം ചെങ്ങളായിൽ ആണ് സംഭവം. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് യുവതിയെ വീട്ടിൽ നിന്നും കാണാതായത്. തിങ്കളാഴ്ച പുലർച്ചെ ഒരു മണിക്ക് ഭർത്താവിന്റെ അക്കൗണ്ടിൽ നിന്നും വലിയൊരു തുക പിൻവലിച്ചതായി മെസേജ് വന്നതിനെ തുടർന്നാണ് വിദേശത്തുളള ഭർത്താവ് വീട്ടിൽ വിളിച്ചന്വേഷിച്ചത്.

ശേഷം, വീട്ടുകാർ മുറിയിലെത്തി നോക്കിയപ്പോഴാണ് കുട്ടികളെ ഉറക്കി കിടത്തി യുവതി ആഡംബര കാറുമായി മുങ്ങിയെന്ന് മനസിലാക്കിയത്. മൂന്നും ഏഴും വയസാണ് കുട്ടികൾക്ക്. സംഭവത്തെ തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് സഹോദരിയുടെ 15 പവൻ സ്വർണവും യുവതി കൊണ്ടുപോയതായി തിരിച്ചറിഞ്ഞത്. ശേഷമാണ് പോലീസിൽ പരാതി നൽകിയത്. പെരുവളളത്ത് പറമ്പ് സ്വദേശിയായ ബസ് ഡ്രൈവറുടെ കൂടെയാണ് യുവതി ഇറങ്ങിപ്പോയത്.

ഇതിന് മുൻപും യുവതി ഇതേ യുവാവിനൊപ്പം ഒളിച്ചോടിയിരുന്നതായും റിപ്പോർട്ട് ഉണ്ട്. അന്ന് ഭർത്താവ് നാട്ടിലെത്തിയാണ് യുവതിയെ വീട്ടിലേയ്ക്ക് തിരികെ കൊണ്ടുവന്നത്. അടുത്താഴ്ച യുവതിയെയും കുട്ടികളെയും വിദേശത്തേക്ക് കൊണ്ടുപോകാൻ ഭർത്താവ് ടിക്കറ്റെടുത്തിരുന്നു. ഇതിനിടെയാണ് യുവതി ഇറങ്ങിപ്പോയത്.

സ്റ്റേഷനിൽ വെച്ച് കാറും സ്വർണവും തിരികെ നൽകില്ലെന്നും തനിക്ക് കാമുകനോടൊപ്പം പോകണമെന്നുമാണ് യുവതി ആദ്യം പറഞ്ഞത്. എന്നാൽ കോടതിയിലെത്തിയതോടെ കാറും സ്വർണവും തിരികെ ഏൽപ്പിക്കാമെന്നും തനിക്ക് കാമുകനൊപ്പം പോയാൽ മതിയെന്നും യുവതി മൊഴി തിരുത്തി പറയുകയായിരുന്നു. ഒടുവിൽ യുവതിയെ കാമുകനൊപ്പം പറഞ്ഞയക്കുകയും ചെയ്തു.

Exit mobile version