16കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; നിരന്തം ഇരയാക്കി, 46കാരനും സഹായിയായ 71കാരനും അറസ്റ്റിൽ, ക്രൂരത പുറത്തറിഞ്ഞത് പെൺകുട്ടിയുടെ ആത്മഹത്യാശ്രമത്തിൽ

തിരുവനന്തപുരം: 16കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച സംഭവത്തിൽ 46കാരനും 71കാരനായ സഹായിയും അറസ്റ്റിൽ. വഞ്ചിയൂർ, കടവിള, പുല്ലുതോട്ടം നെടിയവിളവീട്ടിൽ ബിജു (46) , അവനവഞ്ചേരി കടുവയിൽ കോട്ടറവിളവീട്ടിൽ നിന്നും കടവിള വഞ്ചിയൂർ വിളയാട്ടുമൂല കാവുവിളവീട്ടിൽ താമസിക്കുന്ന ബാബു (71) എന്നിവരാണ് നഗരൂർ പോലീസിന്റെ പിടിയിലായത്.

ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ടയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മുങ്ങൽവിദഗ്ദൻ മരിച്ചു; ഫൈസലിനെ ഇനിയും കണ്ടെത്തിയില്ല!

കേസിലെ ഒന്നാം പ്രതിയായ ബിജു അവിവാഹിതനാണ്. ഇയാൾ സമീപവാസിയായ പതിനാറുകാരിയെ പ്രണയം നടിച്ച് വശീകരിക്കുകയും തന്റെ വീട്ടിലെത്തിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയുമായിരുന്നു. 2021 മുതലാണ് ക്രൂരത ആരംഭിച്ചത്. പിന്നീട് നിരന്തരം ഇരയാക്കി. പ്രതിയുടെ സുഹൃത്തായ ബാബുവിന് ഈ ചെയ്തികളെ കുറിച്ച് അറിവുണ്ടായിരുന്നു.

പെൺകുട്ടിയെ വശീകരിക്കുവാവാനും പീഡിപ്പിക്കുവാനുമുള്ള എല്ലാ സഹായവും ഒരുക്കി കൊടുത്തതും ബാബുവായിരുന്നു. പെൺകുട്ടിയെ പ്രതി നിരന്തരം ഉപദ്രവിക്കുന്നത് അറിയാമായിരുന്നിട്ടും ബാബു പൊലീസിൽ വിവരം അറിയിക്കാൻ തയ്യാറായതുമില്ല. ബിജുവിന്റെ പീഡനം സഹിക്കവയ്യാതെ പെൺകുട്ടി ആത്മഹത്യ ശ്രമം നടത്തിയതോടെയാണ് ക്രൂരത വീട്ടുകാരും അറിഞ്ഞത്. ശേഷം, പെൺകുട്ടിയും മാതാവും നഗരൂർ സ്റ്റേഷനിൽ പരാതി ഇരുവരെയും പിടികൂടുകയായിരുന്നു.

Exit mobile version