കൊച്ചിയിലെ വെള്ളക്കെട്ട്; കാനയിലേക്ക് മെഴുക്കുകലര്‍ന്ന മലിനജലം ഒഴുക്കിയ കടകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്

കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ ഹൈക്കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് നടപടി.

kochi-flood

കൊച്ചി: ഹൈക്കോടതി നിര്‍ദ്ദേശത്തിന് പിന്നാലെ കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് കടകള്‍ അടച്ചുപൂട്ടാന്‍ കോര്‍പ്പറേഷന്‍ ഉത്തരവ്. വെളളമൊഴുക്ക് തടസ്സപ്പെടുന്ന വിധത്തില്‍ കാനയിലേക്ക് മെഴുക്കുകലര്‍ന്ന മലിനജലം ഒഴുക്കിയെന്ന് ആരോപിച്ച് അഞ്ച് ഹോട്ടലുകളാണ് അടച്ചുപൂട്ടാന്‍ കൊച്ചി കോര്‍പ്പറേഷന്‍ ഉത്തരവിട്ടത്.

also read: പൊതുടാപ്പില്‍ നഗ്‌നനായി കുളിച്ചത് വിലക്കിയതില്‍ വൈരാഗ്യം; ലോട്ടറി കച്ചവടക്കാരനെ തലയ്ക്കടിച്ച് കൊന്ന യുവാവിന് 5 വര്‍ഷം തടവ്

എംജി റോഡിലെ ഹോട്ടലുകള്‍ക്കാണ് അടച്ചുപൂട്ടാന്‍ ഉത്തരവ് നല്‍കിയത്. കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ ഹൈക്കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് നടപടി. ഒരാഴ്ചക്കുള്ളില്‍ പ്രധാനപ്പെട്ട സ്ഥലങ്ങളിലെ വെള്ളക്കെട്ടിന് പരിഹാരം കാണണം എന്നാണ് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഓടകളും കനാല്‍ ശുചീകരണവും ദ്രുതഗതിയില്‍ നടപ്പാക്കണം, കനാലുകളിലെ മാലിന്യനിക്ഷേപം കുറക്കാന്‍ ഇടപെടല്‍ നടത്തണം, ഇത്തരം നടപടി ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു. ഈ മാസം 11 ന് റിപ്പോര്‍ട്ട് നല്‍കാനും കൊച്ചി കോര്‍പ്പറേഷന് നിര്‍ദേശം നല്‍കി.

Exit mobile version