കൊച്ചി: രാത്രിയില്‍ പോലീസുകാരനോട് ലൈംഗികാതിക്രമം കാണിച്ചെന്ന പരാതിയില്‍ ആംഡ് പോലീസ് സബ് ഇന്‍സ്പെക്ടര്‍ക്കെതിരേ ബറ്റാലിയന്‍ കമാന്‍ഡന്റ് അന്വേഷണത്തിന് ഉത്തരവിട്ടു.
കേരള ആംഡ് പോലീസ് ഒന്ന് ബറ്റാലിയന്റെ ഡിറ്റാച്ച്‌മെന്റ് ക്യാമ്പായ പോത്താനിക്കാട് ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനാണ് പരാതിക്കാരന്‍. ഹില്‍പ്പാലസ് ആസ്ഥാനമായുള്ള ആംഡ് പോലീസിലെ സബ് ഇന്‍സ്പെക്ടര്‍ ലൈംഗികാതിക്രമം നടത്തിയെന്നു കാണിച്ചാണ് കമാന്‍ഡന്റിന് പരാതി നല്‍കിയത്.
കഴിഞ്ഞ 23-ന് രാത്രി പത്തിന് ശേഷമായിരുന്നു തന്നോട് അതിക്രമം കാണിച്ചതെന്നും പിറ്റേന്നുതന്നെ ആംഡ് പോലീസ് ഇന്‍സ്പെക്ടര്‍ക്ക് രേഖാമൂലം പരാതി നല്‍കിയെന്നുമാണ് പരാതിക്കാരന്‍ പറയുന്നത്. മുന്‍പുംഈ എസ്‌ഐക്കെതിരേ നിരവധി ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്.