മോഷണത്തില്‍ നിന്നും വിരമിക്കാന്‍ തീരുമാനിച്ചു, പോലീസ് സ്‌റ്റേഷനില്‍ എത്തി അറിയിച്ചതിന് പിന്നാലെ വീണ്ടും അറസ്റ്റില്‍

arrest| bignewslive

ചെങ്ങന്നൂര്‍: മോഷണം നിര്‍ത്തുകയാണെന്ന് പോലീസ് സ്‌റ്റേഷനില്‍ എത്തി അറിയിച്ചതിന് പിന്നാലെ ഇരുന്നൂറിലധികം കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍. പത്തനംതിട്ട ജില്ലയിലാണ് സംഭവം. റാന്നി പഴവങ്ങാടി ഇട്ടിയപ്പാറ കള്ളിക്കാട് വീട്ടില്‍ തോമസ് കുര്യാക്കോസ് (ബിനു തോമസ് 31) ആണ് അറസ്റ്റിലായത്.

ഇയാള്‍ ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി ഓഫീസില്‍ എത്തി ഡിവൈ.എസ്.പി ഡോ.ആര്‍.ജോസിനോട് മോഷണം നിറുത്തിയെന്ന് അറിയിച്ചതിന് പിന്നാലെയാണ് അറസ്റ്റിലായത്. രണ്ടു ബൈക്ക് മോഷണക്കേസുകളിലാണ് ഇപ്പോള്‍ ഇയാള്‍ അറസ്റ്റിലായത്.

also read: മതം പ്രശ്‌നം, ഷാരോണിന്റേത് ദുരഭിമാനക്കൊല?, ഗ്രീഷ്മയുടെ അമ്മയും അമ്മാവനും പ്രതികള്‍, പിതാവിനെ കേസില്‍ പ്രതിയാക്കാത്തത് ഒറ്റക്കാരണം കൊണ്ട്

നേരത്തെ പല തവണ ഡിവൈ.എസ്.പി ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 21 നാണ് ഒരു മാല മോഷണക്കേസില്‍ റിമാന്‍ഡിലായിരുന്ന ബിനു പുറത്തിറങ്ങിയത്. ഇതിന് പിന്നാലെ രണ്ടു ബൈക്ക് മോഷ്ടിച്ചു. പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് മോഷണം തുടങ്ങിയ ആളാണ് ബിനു തോമസ് എന്ന് പോലീസ് പറയുന്നു.

also read: പഠനത്തിൽ മിടുക്കിയായ ഗ്രീഷ്മയ്ക്ക് പ്രിയം ഹൊറർ സിനിമകളും ക്രൈം സീരിയലുകളും; ക്രിമിനൽ കമ്പം വെളിപ്പെട്ടത് മൊബൈൽ ഫോൺ പരിശോധനയിൽ

അന്ന് പല തവണ ഇയാളെ അറസ്റ്റ് ചെയ്തത് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ജോസ് ആണ്. അതുകൊണ്ടാണ് താന്‍ മോഷണത്തില്‍ നിന്നും വിരമിക്കുന്ന കാര്യം തോമസ് അദ്ദേഹത്തോട് നേരിട്ടെത്തി പറഞ്ഞത്.

Exit mobile version