തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയില്‍ കൊല്ലപ്പെട്ട ഷാരോണിന്റേത് ദുരഭിമാനക്കൊലയെന്ന് സംശയം. സംഭവത്തില്‍ ക്രൈംബ്രാഞ്ച് ആ വഴിക്കും അന്വേഷണം നടത്തുകയാണ്. ഗ്രീഷ്മ മറ്റൊരു മതത്തില്‍പെട്ട ഷാരോണിനെ വിവാഹം കഴിക്കുന്നത് ദുരഭിമാനമായി കണ്ട് കൊന്നതാണെന്ന് സംശയത്തിലാണ് അന്വേഷണം.
അതേസമയം, പലതവണ പ്രണയത്തില്‍ നിന്ന് പിന്തിരിയണമെന്ന് ഗ്രീഷ്മ ഷാരോണിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഷാരോണ്‍ ഇത് ചെവിക്കൊണ്ടില്ല. ഇതിന്റെ ദേഷ്യവും പകയുമാവാം കൊലപാതകത്തിലേക്ക് നയിച്ചതെന്നും അന്വേഷണ സംഘം പറയുന്നു.
കേസില്‍ ഗ്രീഷ്മയെ കൂടാതെ അമ്മയേയും അമ്മാവനെയും രണ്ടും മൂന്നും പ്രതികളാക്കി. കൃത്യം നടത്താനുള്ള ആസൂത്രണത്തിലും കഷായക്കൂട്ടും അതില്‍ ചേര്‍ക്കാനുള്ള കീടനാശിനിയും വാങ്ങിനല്‍കുകയും സംഭവം മറച്ചുവച്ച് തെളിവുനശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുകയും ചെയ്തതിനാണ് ഇവരെ പ്രതികളാക്കിയത്.
also read: വിവാഹം കഴിഞ്ഞത് ഒരാഴ്ച മുമ്പ്, നവവധു വിഷം അകത്ത് ചെന്ന് മരിച്ച നിലയില്‍
അതേസമയം, ഗ്രീഷ്മയുടെ പിതാവ് സംഭവ ദിവസം വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ കൊലപാതകവുമായി പ്രത്യക്ഷത്തില്‍ പങ്കില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. അതേസമയം, ഷാരോണിന്റെ കുടുംബാംഗങ്ങളെ നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനില്‍ വരുത്തി ഇന്നലെ മൊഴിയെടുത്തിരുന്നു.
Discussion about this post