ആസൂത്രിത കൊലപാതകത്തിന് മാപ്പില്ല, പരമാവധി ശിക്ഷ നല്‍കണമെന്ന് നടി ഷംന കാസിം. പാറശ്ശാലയിലെ ഷാരോണ്‍ കൊലപാതക കേസിനോട് പ്രതികരിക്കുകയായിരുന്നു താരം.
‘പ്രണയം നടിച്ച് ഷാരോണിനെ കൊന്നുകളഞ്ഞവള്‍ മരണത്തിലേക്ക് അവന്‍ നടന്നുപോകുമ്പോള്‍ അവന്‍ അവളെ അത്രക്കും വിശ്വസിച്ചിരുന്നിരിക്കും ആസൂത്രിത കൊലപാതകത്തിന് മാപ്പില്ല പരമാവധി ശിക്ഷ നല്‍കണം’
എന്നാണ് താരം ഫേസ്ബുക്കില്‍ കുറിച്ചത്.
യുവത്വത്തിനിടയില്‍ സംഭവിക്കുന്ന ഇത്തരം വൈകല്യങ്ങളുടെ മൂലകാരണങ്ങള്‍ കണ്ടെത്തി മുളയിലേ നുള്ളാന്‍ സമൂഹത്തിന് സാധിക്കണമെന്ന് നടന്‍ ചന്തുനാഥ് പറഞ്ഞു. പ്രണയപ്പകയില്‍ കണ്ണൂരില്‍ കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ സംഭവവും ഷാരോണിന്റെ മരണവും ചേര്‍ത്തായിരുന്നു ചന്തുവിന്റെ പ്രതികരണം.
അതേസമയം, പാറശ്ശാലയിലെ ഷാരോണ്‍ കൊലപാതക കേസില്‍ പ്രതിയായ ഗ്രീഷ്മയുടെ വീടിന് നേരെ കല്ലേറുണ്ടായി. ഇന്നലെ രാത്രിയാണ് അജ്ഞാതര്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ എറിഞ്ഞ് തകര്‍ത്തത് എന്നാണ് വിവരം. പാറശ്ശാലയിലെ തമിഴ്‌നാട്ടില്‍ പെട്ട പൂമ്പള്ളിക്കോണം എന്ന പ്രദേശത്തെ ഗ്രീഷ്മയുടെ വീടായ ശ്രീനിലയത്തിന് നേരെയാണ് ആക്രമണം നടന്നത്.
ഗ്രീഷ്മയുടെ മാതാപിതാക്കള്‍ ഇന്നലെ ഈ വീട്ടിലേക്ക് മടങ്ങിയെത്തിയിരുന്നില്ല. ഇവരെ പോലീസ് രണ്ട് സ്റ്റേഷനുകളിലായി പാര്‍പ്പിച്ചിട്ടുണ്ടെന്നാണ് വിവരം. അതേ സമയം വീടിന്റെ ഗേറ്റ് അകത്ത് നിന്നും പൂട്ടിയ നിലയിലാണ്. ഷരോണിന് ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം നല്‍കിയത് ശ്രീനിലയത്തില്‍ വച്ചാണ്.