കോട്ടയം: എട്ടുവയസ്സുകാരിയെ നിരന്തരം പീഡിപ്പിച്ച സംഭവത്തിൽ 65കാരനായ പ്രതിക്ക് 20 വര്‍ഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പയ്യപ്പാടി വെന്നിമല ക്ഷേത്രത്തിനുസമീപം വെളുത്തേടത്ത് തങ്കപ്പനെയാണ് കോട്ടയം അഡീഷണല്‍ ജില്ലാ കോടതി ഒന്ന് (പോക്സോ) ജഡ്ജി കെ.എന്‍.സുജിത്ത് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം തടവ് അനുഭവിക്കാനും ഉത്തരവിൽ പറയുന്നു.
2019 മാര്‍ച്ച് മുതലാണ് പെൺകുട്ടിയെ പ്രതി ഇരയാക്കിയത്. സ്കൂളില്‍നിന്ന് വീട്ടില്‍ മടങ്ങിയെത്തിയ ശേഷം വീട്ടില്‍ ആരുമില്ലാത്തതിനാല്‍ പ്രതിയുടെ വീട്ടില്‍ കളിക്കുന്നതിനും ടി.വി കാണുന്നതിനുമായാണ് കുട്ടി എത്തിയിരുന്നത്. ഈ സമയം പ്രതി ഉപയോഗിക്കുകയായായിരുന്നു. ടിവി കണ്ടുകൊണ്ട് ഇരുന്ന കുട്ടിയെ മുറിയിലേക്ക് കൂട്ടികൊണ്ട് പോവുകയും പീഡിപ്പിക്കുകയായിരുന്നു.
ഇത്തരത്തില്‍ പീഡനം തുടരുന്നതിനിടെ ഒരുദിവസം, വീടിനുപുറത്ത് കളിക്കുന്നതിനിടെ പ്രതി കുട്ടിയെ മുറിയിലേക്ക് വിളിച്ചുകയറ്റുന്നതിനായി ആംഗ്യം കാണിക്കുന്നത് ഒപ്പം കളിക്കുന്നതില്‍ ഒരാളുടെ അമ്മ കണ്ടു. തുടര്‍ന്ന് ഇവര്‍ കുട്ടിയെ വിളിച്ച് കാര്യം തിരക്കിയതോടെയാണ് പീഡന വിവരം കുട്ടി വെളിപ്പെടുത്തിയത്. ശേഷം നൽകിയ പരാതിയിൽ അതിജീവിതയുടെ മൊഴിയെടുത്ത പോലീസ് കേസെടുക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. എം.എന്‍.പുഷ്കരന് ആണ് ഹാജരായത്.
Discussion about this post