അരൂര്‍: വാഹനത്തിന്റെ കടം തീര്‍ക്കാന്‍ വേണ്ടിയാണ് മോഷണം നടത്തിയത്. അവസാനത്തെ മോഷണമായിരുന്നെന്നും പുത്തനങ്ങാടി ശ്രീകുമാരവിലാസം ക്ഷേത്രത്തിലെ കവര്‍ച്ച നടത്തിയ മോഷ്ടാവ് അമ്പലപ്പുഴ പുറക്കാട് നടുവിലെ മഠത്തിപറമ്പില്‍ രാജേഷ് (42). അരൂര്‍ പോലീസ് വീട്ടിലെത്തിയപ്പോള്‍ താന്‍ മുഖം മൂടി കത്തിച്ചതിന്റെ ചാരം ചൂണ്ടിക്കാട്ടിയാണ് രാജേഷ് പറഞ്ഞത്.
മോഷണത്തിന് മുന്‍പ് രാജേഷ് ക്ഷേത്രത്തില്‍ തൊട്ട് തൊഴുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ശ്രീകോവിലിന്റെ പൂട്ട് തകര്‍ത്ത് തിരുവാഭരണങ്ങള്‍ മോഷ്ടിക്കുന്നതിന് മുന്‍പ് തൊഴുതത് എന്തിനായിരുന്നെന്ന ചോദ്യത്തിന് മറുപടിയായി രാജേഷ് പുഞ്ചിരിക്കുകയാണ് ചെയ്തത്.
ചോദ്യം ചെയ്യലിനെ തുടര്‍ന്ന് മറ്റ് രണ്ട് ക്ഷേത്രങ്ങളിലും മോഷണം നടത്തിയതും പ്രതി വെളിപ്പെടുത്തി. എരമല്ലൂര്‍ കാഞ്ഞിരത്തിങ്കല്‍ ക്ഷേത്രത്തിലും ചേര്‍ത്തല പുതിയകാവ് ക്ഷേത്രത്തിലുമാണ് രാജേഷ് കവര്‍ച്ച നടത്തിയത്. ക്ഷേത്രവും പരിസരവും ഒരാഴ്ചയോളം നിരീക്ഷിക്കുകയും ശേഷം ക്ഷേത്രദര്‍ശനം നടത്തി നാലമ്പലത്തിലേക്ക് പ്രവേശിച്ച് സാഹചര്യങ്ങള്‍ നിരീക്ഷിച്ച് മനസ്സിലാക്കി.
ക്ഷേത്ര ആഭരണങ്ങള്‍ രാജേഷ് വിറ്റതും തന്ത്രപരമായാണ്. ക്ഷേത്ര സെക്രട്ടറിയാണെന്നും ആഭരണങ്ങള്‍ ക്ഷേത്ര പുനരുദ്ധാരണത്തിനു വേണ്ടിയാണ് വില്‍ക്കുന്നതെന്നും പ്രതി ജ്വല്ലറി ഉടമകളോട് പറഞ്ഞു. മുല്ലക്കല്‍ തുമ്പി ജ്വല്ലറിയാണ് സ്വര്‍ണത്തിന് 2.8 ലക്ഷം രൂപ നല്‍കിയത്. തിരിച്ചറിയല്‍ രേഖകള്‍ സൂക്ഷിച്ച ജ്വല്ലറി ഉടമ പോലീസ് അന്വേഷണത്തിന് എത്തിയപ്പോഴാണ്് വാങ്ങിയത് മോഷണ മുതലാണെന്ന് മനസ്സിലാക്കുന്നത്. ആഭരണങ്ങള്‍ പോലീസ് വീണ്ടെടുത്തു. വിറ്റുകിട്ടിയ തുക പ്രതിയില്‍ നിന്ന് പോലീസ് കണ്ടെത്തുകയും ചെയ്തു.
മോഷണം നടന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് പോലീസ് പ്രതിയെ പിടികൂടിയത്. മോഷണം നടന്നത് അര്‍ധരാത്രിയിലാണെങ്കിലും വിവരം അറിയുന്നത് പുലര്‍ച്ചെയാണ്. വിവരം അറിഞ്ഞ അരൂര്‍ പോലീസ് അന്വേഷണം ആരംഭിച്ച് വൈകുന്നേരം അഞ്ച് മണിയോടെ തന്നെ പ്രതിയെ അറസ്റ്റ് ചെയ്തു. അരൂര്‍ സിഐ പി എസ് സുബ്രമണ്യന്‍, എസ്ഐ ഹരോള്‍ഡ് ജോര്‍ജ് മറ്റ് ഉദ്യോഗസ്ഥരായ നിധീഷ് മോന്‍, എം രതീഷ്, ശ്യാംജി, വിനോദ്, അഖില്‍, സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവരടങ്ങിയ പ്രത്യേക ടീമാണ് അന്വേഷണം നടത്തിയത്.