കൊച്ചി: എറണാകുളത്ത് കലൂരില്‍ ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ച സംഭവത്തില്‍ ാംബുലന്സ് ഡ്രൈവര്‍ പോലീസ് പിടിയില്‍. ആലങ്ങാട് കരിങ്ങാംതുരുത്തു മുണ്ടോളി പള്ളത്ത് വീട്ടില്‍ വിനീതയാണ് (65) അപകടത്തില്‍ മരിച്ചത്.
പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നു വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തേയ്ക്കു കൊണ്ടുപോകവെയാണ് അപകടമുണ്ടായത്.
വൈകിട്ട് 3.20നു കലൂര്‍ സിഗ്നലിനു മുന്നിലുള്ള യുടേണിലേയ്ക്കു തിരിയുന്നതിനു മുന്‍പു ബൈക്ക് മുന്നിലേക്കു ചാടിയതോടെയാണ് ആംബുലന്‍സ് മറിഞ്ഞത്. മറിഞ്ഞ ആംബുലന്‍സ് നേരെയാക്കി ഉടന്‍തന്നെ നാട്ടുകാര്‍ രോഗിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അതേസമയം, അപകടത്തിനു പിന്നാലെ ആംബുലന്‍സ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വിനീതയുടെ ഭര്‍ത്താവ്: എംആര്‍ നാരായണന്. മക്കള്‍: വിജീഷ് (സിവില്‍ സപ്ലൈസ്), സജീഷ് (ഗള്‍ഫ്). മരുമക്കള്‍: വിദ്യ, ധന്യ.
Discussion about this post