പാലക്കാട്: വ്യത്യസ്തങ്ങളായ ആചാരത്തോടെയുള്ള വിവാഹങ്ങള്‍ കണ്ടിരിക്കും എങ്കിലും ഏറെ വ്യത്യസ്തരായവരുടെ വിവാഹങ്ങള്‍ അധികം കണ്ടുകാണില്ല. പ്രത്യേകിച്ച് മരങ്ങളുടെ വിവാഹം ഒന്നും അധികം കേട്ടുകേള്‍വിയില്ലാത്തത് തന്നെ.
എന്നാല്‍ ഇപ്പോള്‍ അതും സംഭവിച്ചുകഴിഞ്ഞു. പാലക്കാട് ജില്ലയിലെ ഒരു ഗ്രാമത്തില്‍ രണ്ട് മരങ്ങള്‍ തമ്മില്‍ വിവാഹം ചെയ്തിരിക്കുകയാണ്. താലി ചാര്‍ത്തി വിവാഹിതരായത് ആലും ആര്യവേപ്പുമാണ്. വിവാഹത്തിന് പൂജയും ചടങ്ങുകളും വാദ്യഘോഷവും സദ്യയും വരെ ഉണ്ടായിരുന്നു എന്നതാണ ്കൗതുകകരം.
ഗ്രാമീണ ജനതയുടെ മതപരവും ആചാരപ്രകാരവുമുള്ള വിശ്വാസത്തിന്റെ ഭാഗമായാണ് മരങ്ങളെ വിവാഹം കഴിപ്പിച്ചത്.ഗ്രാമത്തിലെ മുഴുവന്‍ പേരുടെയും ഐശ്വര്യത്തിനായി നടത്തിവരുന്ന ചടങ്ങാണിത്.
സാധാരണ കേരളത്തിലെ ഹിന്ദുവിവാഹങ്ങളുടെ എല്ലാ ചടങ്ങുകളോടും കൂടിയാണ് വിവാഹം നടത്തിയത്. 300 പേര്‍ക്ക് വിവാഹസദ്യയും നല്‍കിയതായാണ് റിപ്പോര്‍ട്ട്.ഹ നിരവധി പേരാണ് വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്.
Discussion about this post