മദ്യലഹരിയിലെ കൃസൃതി, നഗരമധ്യത്തില്‍ പടക്കം തീകൊളുത്തി എറിഞ്ഞ് രക്ഷപ്പെട്ട യുവാക്കള്‍ പിടിയില്‍, വെളിച്ചവും പുകയും കണ്ട് പരിഭ്രാന്തിയിലായി നാട്ടുകാര്‍

എടപ്പാള്‍: മദ്യലഹരിയില്‍ അപകടകരമാം വിധം പടക്കം പൊട്ടിച്ച് നാട്ടുകാരെ പരിഭ്രാന്തരാക്കിയ യുവാക്കള്‍ അറസ്റ്റില്‍. എടപ്പാള്‍ നഗരത്തിന്റെ മധ്യത്തിലുള്ള റൗണ്ട് എബൗട്ടിലാണ് സംഭവം. പൊന്നാനി പള്ളപ്രം ഉറൂബ് നഗര് കോയിമ വളപ്പില് വിഷ്ണു(20), വെളിയങ്കോട് അയ്യോട്ടിച്ചിറ കരിക്കലത്ത് ജംഷീര#്(19) എന്നിവരെയാണ് പൊലീസ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

യുവാക്കള്‍ മദ്യപിച്ച് കാണിച്ച കുസൃതി വലിയ വാര്‍ത്തയായിരുന്നു. ഇതോടെയാണ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം രണ്ടാം ദിവസം തന്നെ പ്രതികളെ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.

also read: ‘മുള്ളുള്ള തണ്ടിൽ റോസാപ്പൂ പോലെ നീ സുന്ദരിയാണ്, കാരണം ചിലപ്പോൾ നിനക്ക് ദേഷ്യം വരും’ അമ്മയെ ഓർത്ത് നാലാം ക്ലാസുകാരന്റെ കവിത

മദ്യപിച്ചെത്തിയ യുവാക്കള്‍ പട്ടാമ്പി റോഡില്‍ നിന്ന് ബൈക്കില്‍ വന്ന് റൗണ്ട് എബൗട്ടില്‍ ഗുണ്ട് വിഭാഗത്തില്‍പെട്ട പടക്കം തീകൊളുത്തി അതിവേഗത്തില്‍ രക്ഷപ്പെടുകയായിരുന്നു. അപ്രതീക്ഷിതമായുണ്ടായ സ്ഫോടനത്തില്‍ വെളിച്ചവും പുകയും ടൗണില്‍ പെട്ടെന്ന് പരിഭാന്ത്രിയുണ്ടാക്കിയിരുന്നു.

also read; ഹെൽമെറ്റ് ധരിച്ചില്ല; കാർ ഡ്രൈവർക്ക് നോട്ടീസ്; ബൈക്ക് ഓടിക്കാൻ അറിയാത്ത തനിക്കെന്തിന് ഹെൽമെറ്റെന്ന് സജീവ് കുമാർ! തിരുത്തി ട്രാഫിക് പോലീസ്

വലിയ അപകടങ്ങള്‍ക്ക് ഇടയാക്കാന്‍ സാധ്യതയുണ്ടാക്കുന്ന തരത്തില്‍ പടക്കം പൊട്ടിച്ചതിനെ തുടര്‍ന്ന് പൊലീസും ബോംബ് സ്‌ക്വാഡും സയന്റിഫിക് വിഭാഗവും ഡോഗ് സ്‌ക്വാഡ് അടക്കമുള്ളവര്‍ എത്തിയാണ് അന്വേഷണമാരംഭിച്ചത്. 40ഓളം നിരീക്ഷണ ക്യാമറകളടക്കം പരിശോധിച്ചതിന് ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തിരൂര്‍ ഡിവൈഎസ്പി വിവി ബെന്നി, താനൂര്‍ ഡിവൈഎസ്പി മൂസ വള്ളിക്കാടന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.

Exit mobile version