പാലത്തിൽ ഒരുമിച്ച് ഇരുന്നതിന് സദാചാര ആക്രമണമെന്ന് വിദ്യാർത്ഥികളുടെ പരാതി; ആക്രമണം വഴിയടച്ച് ബൈക്ക് വെച്ചതിനെന്ന് പോലീസ്

പത്തനംതിട്ട: റാന്നി വാഴക്കുന്നത്ത് വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണമെന്ന് പരാതി. കോഴഞ്ചേരി സെൻറ് തോമസ് കോളജിലെ വിദ്യാർത്ഥികളാണ് പരാതിയുമായി രംഗത്ത് വന്നത്. പാലത്തിൽ ഒരുമിച്ചിരുന്നതിന് ആക്രമിച്ചെന്നാണ് വിദ്യാർത്ഥികൾ നൽകിയ പരാതി. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

ഇന്ത്യന്‍ ക്രിക്കറ്റില്‍ ലിംഗനീതി; വനിത, പുരുഷ താരങ്ങള്‍ക്ക് തുല്യവേതനമെന്ന ചരിത്ര പ്രഖ്യാപനവുമായി ബിസിസിഐ

മൂന്ന് ആൺകുട്ടികളും രണ്ടു പെൺകുട്ടികളും പാലത്തിൽ ഒരുമിച്ചിരുന്നത് ചോദ്യം ചെയ്തായിരുന്നു ആക്രമണമെന്ന് വിദ്യാർഥികൾ പറയുന്നു. വിഷ്ണു, സൽമാൻ, ആദർശ് എന്നിവർക്കാണ് കാറിലെത്തിയ സ്ത്രീകൾ അടക്കമുള്ള യാത്രികരുടെ മർദ്ദനമേറ്റത്. ശേഷം, മർദ്ദനമേറ്റ വിദ്യാർത്ഥികൾ ആറന്മുള പോലീസിൽ പരാതി നൽകുകയായിരുന്നു.

അതേസമയം, ഒരുമിച്ചിരുന്നതിന്റെ പേരിലുള്ള സദാചാര ആക്രമണമല്ലെന്ന് പോലീസ് പറയുന്നു. വഴിയടച്ച് മൂന്നു ബൈക്കുകൾ വച്ചത് കാരണം കാറിന് കടന്നുപോകാൻ തടസമുണ്ടായി. എന്നാൽ, ബൈക്കുകൾ മാറ്റാൻ വിദ്യാർത്ഥികൾ തയാറായില്ല. തുടർന്ന് കാറിലുണ്ടായിരുന്നവർ ഇതു ചോദ്യം ചെയ്തതോടെയാണ് സംഘർഷമുണ്ടായതെന്ന് പോലീസ് പറയുന്നു. ഇതിനു പുറമെ, വിദ്യാർഥികൾക്കെതിരെ കാർ യാത്രക്കാർ കോയിപ്രം പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്.

Exit mobile version