തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാലിനെ മന്ത്രി സ്ഥാനത്തു നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
മന്ത്രിയെ നീക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്തയക്കുകയായിരുന്നു. മന്ത്രിയോടുള്ള പ്രീതി നഷ്ടമായെന്ന് ഗവര്‍ണര്‍ കത്തില്‍ പറയുന്നു.
അതേസമയം, ഗവര്‍ണറുടെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളി. ഒരുകാരണവശാലം ധനമന്ത്രിയെ മാറ്റില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.
നേരത്തെ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായ ഭാഷയില്‍ കെഎന്‍ ബാലഗോപാല്‍ വിമര്‍ശിച്ചിരുന്നു. ഇതാണ് അപ്രീതിക്ക് കാരണമെന്നാണ് സൂചന. ഉത്തര്‍പ്രദേശുകാര്‍ക്ക് കേരളത്തിലെ കാര്യം മനസ്സിലാകില്ലെന്നാണ് ധനമന്ത്രി പ്രസംഗത്തിനിടെ പറഞ്ഞിരുന്നത്. ഇക്കാര്യം ഗവര്‍ണറെ പ്രകോപിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്.