തൊടുപുഴ: ഏറെ നാളത്തെ സ്വപ്‌നമായ ജോലിയിലേക്ക് പ്രവേശിക്കാന്‍ രണ്ടുദിവസം മാത്രം ശേഷിക്കെ യുവാവിനെ തേടിയെത്തിയത് ദുരന്തം. റെയില്‍വേ ടിക്കറ്റ് എക്‌സാമിനറായി നിയമന ഉത്തരവ് ലഭിച്ച യുവാവ് ബൈക്കപകടത്തില്‍ മരണപ്പെട്ടു. മുതലക്കോടം കാക്കനാട്ട് ഷാജന്‍ മൈക്കിളിന്റെ മകന്‍ സ്വീന്‍ ഷാജന്‍(27) ആണ് മരിച്ചത്.
സ്വീനിനെ ജോലിയില്‍ പ്രവേശിക്കാന്‍ രണ്ടുദിവസം മാത്രം ശേഷിക്കവെയാണ് അപകടം കവര്‍ന്നത്. ഞായറാഴ്ച രാത്രിയില്‍ വീടിനുസമീപം പഴുക്കാകുളം കനാല്‍ ഭാഗത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
പരിക്കേറ്റ ഉടനെ തന്നെ സ്വീന്‍ ഷാജനെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പാലാ ചൂണ്ടച്ചേരി സെന്റ് ജോസഫ്‌സ് എന്‍ജിനിയറിങ് കോളേജില്‍നിന്ന് ബിടെക് പാസായിരുന്നു. അമ്മ: ബിന്ദു (അഞ്ചിരി മുണ്ടയ്ക്കല്‍ കുടുംബാംഗം).