പെറ്റി കേസിന്റെ പേരിൽ അകാരണമായി പോലീസ് തടഞ്ഞുവെച്ചു; പിഎസ്‌സി പരീക്ഷ എഴുതാനാവാതെ യുവാവ്, ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

Kerala Police | Bignewslive

രാമനാട്ടുകര: പെറ്റി കേസിന്റെ പേരിൽ പോലീസ് തടഞ്ഞുവെച്ചപ്പോൾ രാമനാട്ടുകര അരുൺ നിവാസിൽ പാണേഴി മേത്തൽ 29കാരനായ അരുണിന് നഷ്ടപ്പെട്ടത് പ്രതീക്ഷയോടെ കാത്തിരുന്ന പിഎസ് സി പരീക്ഷ. സംഭവത്തിൽ ഫറോക്ക് അസി. കമ്മീഷണർ മുൻപാകെ അരുൺ പരാതി നൽകി. ഇതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം.

മീഞ്ചന്ത ജി.വി.എച്ച്.എസ്. സ്‌കൂളിലായിരുന്നു അരുണിന് പരീക്ഷാകേന്ദ്രമായി അനുവദിച്ചുകിട്ടിയത്. ഫറോക്ക് സ്റ്റേഷനു സമീപത്തെത്തിയതോടെ ഗതാഗതതടസ്സം കണ്ടു. തടസ്സം തീർന്ന് പരീക്ഷാ സെന്ററിലെത്തുമ്പോഴേക്ക് സമയം വൈകുമെന്ന് ബോധ്യപ്പെട്ടതോടെ ഫറോക്ക് പുതിയപാലത്തിൽനിന്ന് യുടേൺ എടുത്ത് ഫറോക്ക് ടൗൺ വഴി പോവാനായി തീരുമാനിച്ചു.

‘അവള്‍ തേച്ചു അവന്‍ ഒട്ടിച്ചു’: വിഷ്ണുപ്രിയയുടെ അധ്യാപകന്റെ പോസ്റ്റ് വിവാദം

എന്നാൽ, ജങ്ഷനിലെത്തിയതോടെ അവിടെ ഗതാഗതം നിയന്ത്രിക്കുന്ന ഒരു പോലീസുകാരൻ താൻ സഞ്ചരിച്ച ബൈക്ക് തടഞ്ഞ് നിർത്തുകയായിരുന്നുവെന്ന് അരുൺ ആരോപിച്ചു. പോലീസുകാരൻ പറഞ്ഞതനുസരിച്ച് ബൈക്ക് സൈഡിലേക്ക് മാറ്റിയിട്ടപ്പോൾ ബൈക്കിന്റെ ചാവിയൂരി പോലീസുകാരൻ വീണ്ടും ഗതാഗതം നിയന്ത്രിക്കാനായി പോയി. പരീക്ഷയ്ക്ക് പോവുകയാണെന്നും ഉച്ചയ്ക്ക് 1.30-നകം പരീക്ഷാകേന്ദ്രത്തിലെത്തണമെന്നും നേരം വൈകുന്നുവെന്നും പലയാവർത്തി പറഞ്ഞെങ്കിലും തിരിഞ്ഞ പോലും നോക്കിയില്ലെന്നും അരുൺ ചൂണ്ടിക്കാണിച്ചു.

അല്പനേരം കഴിഞ്ഞ് 1.20ന് ബൈക്ക് സ്റ്റേഷനിലേക്ക് മാറ്റി. പിന്നീട് ഒരുകാരണവുമില്ലാതെ 1.55 വരെ അരുണിനെ സ്റ്റേഷനിൽ നിർത്തിച്ചു. ഇതിനിടെ വിവരമറിഞ്ഞെത്തിയ സ്റ്റേഷനിലെ എസ്.ഐ. ഹനീഫ ഇടപെട്ടു. തുടർന്ന് അരുണിനെ പോലീസ് ജീപ്പിൽ കയറ്റി ഉടനടി പരീക്ഷാകേന്ദ്രത്തിലേക്ക് തിരിച്ചു. എന്നാൽ, റിപ്പോർട്ടിങ് സമയം കഴിഞ്ഞ് പരീക്ഷാകേന്ദ്രത്തിലെത്തിയ ഉദ്യോഗാർഥിയെ ഹാളിനകത്തേക്ക് പ്രവേശിപ്പിക്കാൻ പരീക്ഷാനടത്തിപ്പുകാരും അനുവദിച്ചില്ല.

ഇതോടെയാണ് അരുൺ പ്രതീക്ഷയോടെ കാത്തിരുന്ന പരീക്ഷ എഴുതാൻ സാധിക്കാതെ വന്നത്. സംഭവത്തിൽ പരാതി നൽകിയതോടെ പോലീസ് നടപടിയും സ്വീകരിച്ചു. യുവാവിനെ അകാരണമായി തടഞ്ഞുവെച്ച ഫറോക്ക് സ്‌റ്റേഷനിലെ സീനിയർ സിപിഒ പ്രസാദിനെ ജില്ലാ പോലീസ് മേധാവി അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു.

Exit mobile version