തിരുവനന്തപുരം: കടം പെരുകിയ സ്ഥാപനങ്ങള്‍ക്ക് ആശ്വാസം. വായ്പാ തിരിച്ചടവ് മുടങ്ങി വന്‍ തുക കുടിശിക വരുത്തിയ സ്ഥാപനങ്ങളുടെ കടം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് റിപ്പോര്‍ട്ട്. റബ്കോ അടക്കം നാല് സ്ഥാപനങ്ങള്‍ ജില്ലാ ബാങ്കുകള്‍ക്ക് നല്‍കാനുള്ള കടമാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്.
കേരളബാങ്ക് രൂപവത്കരണത്തിന് സംസ്ഥാന, ജില്ലാ സഹകരണ ബാങ്കുകളുടെ കുടിശ്ശിക തീര്‍ക്കുന്നതിനുവേണ്ടിയാണ് കോടികളുടെ സര്‍ക്കാര്‍ സഹായം. ഈ തുക സര്‍ക്കാര്‍ വായ്പയാക്കി മാറ്റും. ഇതിനായി 306 കോടിരൂപ നല്‍കും. ഇതില്‍ 238 കോടി രൂപ റബ്കോയ്ക്ക് മാത്രമാണ്. കുടിശ്ശികയായ മറ്റു ചെറിയ വായ്പകളും ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.