വിനോദയാത്രയ്‌ക്കെത്തിയ രണ്ട് യുവാക്കൾ ധർമടത്ത് കടലിൽ മുങ്ങിമരിച്ചു; ദീപാവലി ആഘോഷം അവസാനിച്ചത് ദുരന്തത്തിൽ

ധർമടം: ധർമടം അഴിമുഖത്തിന് സമീപം ചാത്തോടം ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. വിനോദയാത്രായ്‌ക്കെത്തിയ സംഘത്തിലെ ഗൂഢല്ലൂർ എസ്.എഫ്. നഗർ സ്വദേശികളുമായ മുരുകന്റെ മകൻ അഖിൽ (23), കൃഷ്ണന്റെ മകൻ സുനീഷ് (23) എന്നിവരാണ് മരിച്ചത്. ഇരുവരും ഇലക്ട്രിക്കൽ ജോലി ചെയ്തു വരികയായിരുന്നു.

തൊഴിലുറപ്പ് കൂലി സ്വരുക്കൂട്ടി വെച്ച് 13 വനിതകളുടെ ഉല്ലാസ യാത്ര; സ്വപ്‌നം മാത്രമായ വിമാനത്തിലും കയറി, തീവണ്ടിയിലും വിമാനത്തിലും ബോട്ടിലും കയറി ആസ്വദിച്ച് ഇവരുടെ യാത്ര

ചൊവ്വാഴ്ച വൈകീട്ടോടെയാണ് അപകടം നടന്നത്. ദീപാവലി ആഘോഷിക്കാനായാണ് ഗൂഢല്ലൂരിൽനിന്ന് ഏഴുപേരടങ്ങുന്ന സംഘം മാഹിയിൽ എത്തിയത്. ഇവിടെ മുറിയെടുത്ത് താമസിച്ച ഇവർ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് കാണാൻ പോകുന്ന വഴിയാണ് ധർമടത്തേയ്ക്ക് എത്തിയത്. കൂട്ടുകാർ കടൽക്കാഴ്ചകൾ ആസ്വദിക്കുന്നതിനിടയിൽ അഖിലും സുനീഷും ബീച്ചിൽ കുളിക്കാനിറങ്ങുകയായിരുന്നു.

ഏറെ നേരം കഴിഞ്ഞിട്ടും അഖിലും സുനീഷും മടങ്ങി എത്തിയില്ല. ഇരുവരുടെയും വസ്ത്രങ്ങൾ തീരത്ത് തന്നെയുണ്ടായിരുന്നു. ഇതോടെ ഇവർ നാട്ടുകാരുടെ സഹായം തേടി. ഇവരും മത്സ്യത്തൊഴിലാളികളും ബോട്ടും തോണിയുമിറക്കി തിരഞ്ഞെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. പിന്നീട് കോസ്റ്റൽ ബോട്ട്, മുങ്ങൽ വിദഗ്ധർ, മത്സ്യത്തൊഴിലാളികൾ, നാട്ടുകാർ എന്നിവർ സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

Exit mobile version