കൈക്കൂലി നൽകിയില്ലെങ്കിൽ സർട്ടിഫിക്കറ്റ് ഇല്ല; ഗതികെട്ട് പൊതുജനം, ഒടുവിൽ 10000 രൂപ വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ് സീനിയർ ക്ലാർക്ക് പിടിയിൽ

വടക്കാഞ്ചേരി: വില്ലേജ് ഓഫീസ് സീനിയർ ക്ലർക്ക് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ. വടക്കാഞ്ചേരി കോട്ടപ്പുറം ചിറ്റണ്ട വില്ലേജ് ഓഫീസിലെ സീനിയർ ക്ലാർക്ക് ചന്ദ്രനാണ് വിജിലൻസിന്റെ പിടിയിലായത്. 10,000 രൂപ വാങ്ങുന്നതിനിടെയാണ് ചന്ദ്രന് പിടിവീണത്.

ക്രെഡിറ്റ്‌സ് കിട്ടണം! കാന്താര പാട്ട് ‘നവരസം’ത്തിന്റെ കോപ്പിയടി: അംഗീകരിക്കും വരെ പോരാടുമെന്ന് തൈക്കുടം ബ്രിഡ്ജ്

കഴിഞ്ഞ കുറച്ചുകാലമായി ചന്ദ്രൻ കൈക്കൂലി ആവശ്യപ്പെടുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. ആവശ്യപ്പെടുന്ന തുക നൽകിയില്ല എങ്കിൽ സർട്ടിഫിക്കറ്റ് നൽകുന്നതിൽ കാലതാമസം വരുത്തുകയും തരുന്നത് പോലും തടയുന്നതായുമാണ് പൊതുജനങ്ങളിൽ നിന്ന് പരാതി ഉയർന്നത്.

പിന്നാലെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ ചന്ദ്രൻ വിജിലൻസിന്റെ പിടിയിലായത്. അതേസമയം, പരാതിക്കാരന്റെ പേരോ വിവരങ്ങളോ അധികൃതർ പുറത്ത് വിടാൻ തയ്യാറായിട്ടില്ല.

Exit mobile version