കോട്ടയ്ക്കൽ: രണ്ട് ഹെഡ് ലൈറ്റും ഇല്ലാതെ രാത്രി സർവീസ് നടത്തിയ കെഎസ്ആർടിസി ബസ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം പിടികൂടി. രാത്രികാല പരിശോധനയിലാണ് തിരൂർ – പൊന്നാനി റൂട്ടിൽ, രണ്ട് ഹെഡ് ലൈറ്റുമില്ലാതെ രാത്രിയിൽ ആളെ കുത്തിനിറച്ച് സർവീസ് നടത്തുകയായിരുന്ന ബസിനെ എംവിഡി പിടികൂടിയത്.
കോര്‍പ്പറേഷന്‍ അംഗങ്ങള്‍ക്ക് സ്വര്‍ണ്ണവും വെള്ളിയും പട്ടുസാരിയും: കര്‍ണാടക മന്ത്രി വിവാദത്തില്‍
ചമ്രവട്ടം പാലത്തിന് സമീപത്തുവെച്ചാണ് എംവിഡി ബസിനെ വളഞ്ഞിട്ട് പിടിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ബസിന്റെ രണ്ട് ഹെഡ് ലൈറ്റുകളും കത്തുന്നില്ലെന്ന് കണ്ടെത്തി. ഇത്രയും ദൂരം ബസ് ഓടിയത് തെരുവുവിളക്കുകളുടെയും മറ്റ് വാഹനങ്ങളുടെയും വെളിച്ചത്തിലാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
അതേസമയം, വഴിയിൽ കുടുങ്ങിയ യാത്രികർക്ക് പകരം സംവിധാനം ഒരുക്കാൻ കെ.എസ്.ആർ.ടി.സി. അധികൃതർ തയ്യാറാകാത്തതിനെ തുടർന്ന് മോട്ടോർ വാഹനവകുപ്പിന്റെ അകമ്പടിയിൽ ബസ് പൊന്നാനി ഡിപ്പോയിലെത്തിച്ച ശേഷമാണ് ഉദ്യോഗസ്ഥർ അവിടെ നിന്നും മടങ്ങിയത്. ബന്ധപ്പെട്ടവർക്കെതിരെ നിയമ നടപടി സ്വികരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Discussion about this post