ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സൈനികന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി; പ്രിയപ്പെട്ട അശ്വിന്റെ സംസ്‌കാര ചടങ്ങിനെത്തിയത് ആയിരങ്ങള്‍

കാസര്‍കോട്: അരുണാചല്‍ പ്രദേശില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട മലയാളി സൈനികന്‍ കെ വി അശ്വിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍. ഞായറാഴ്ച രാത്രി ചെറുവത്തൂരിലെത്തിച്ച മൃതദേഹം രാവിലെ നാട്ടുകാര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി വായനശാലയില്‍ പൊതുദര്‍ശനത്തിന് വച്ചു.

മുഖ്യമന്ത്രിക്ക് വേണ്ടി ജില്ലാ കളക്ടറും മന്ത്രി അഹമ്മദ് ദേവര്‍കോവിലും അശ്വിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. വായനശാലയില്‍ ഒന്നര മണിക്കൂറോളം പൊതുദര്‍ശനത്തിന് വച്ച ശേഷം കിഴക്കേമുറിയിലെ വീട്ടിലെത്തിച്ചു. വീട്ടുവളപ്പില്‍ സൈനിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്.

also read- ഭര്‍ത്താവ് കുത്തിപരിക്കേല്‍പ്പിച്ചു, ജീവനോടെ കുഴിച്ചിട്ടു; എന്നിട്ടും അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്നു; മണ്ണ് സ്വയം നീക്കി രക്ഷപ്പെട്ടെന്ന് യുവതി

അശ്വിന്‍ നാടിന്റെ കാവലാള്‍ മാത്രമായിരുന്നില്ല, മാതാപിതാക്കളും രണ്ട് സഹോദരിമാരും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം കൂടിയായിരുന്നു. പത്തൊന്‍പതാം വയസില്‍ ബിരുദ പഠനത്തിനിടെ ഇലക്ട്രോണിക്ക് ആന്‍ഡ് മെക്കാനിക്കല്‍ വിഭാഗം എഞ്ചിനീയറായിട്ടാണ് സൈന്യത്തില്‍ പ്രവേശനം നേടിയത്. ഇരുപത്തിനാലുകാരനായ അശ്വിന്‍ ഓണാവധിക്ക് നാട്ടിലെത്തിയിരുന്നു. പിന്നീട് ഒരു മാസം മുമ്പാണ് തിരികെ പോയത്. നാട്ടിലെ പൊതുരംഗത്തും കായിക രംഗത്തുമുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.

Exit mobile version