പന്തീരാങ്കാവ്: പന്തീരാങ്കാവില്‍ അബ്ദുള്‍ നാസറിനെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ നായ ചത്തിരുന്നു. നാസറിനെ കൂടാതെ നായയുടെ ഉടമയ്ക്കും കടിയേറ്റിരുന്നു. ഗുരുതരമായി കടിച്ചു പരിക്കേല്‍പ്പിച്ച നായയെ നാസര്‍ തന്നെ സാഹസികമായി പിടിച്ചുകെട്ടിയിരുന്നു.
പന്തീരാങ്കാവ് നടുവീട്ടില്‍ അബ്ദുല്‍ നാസര്‍ വെള്ളിയാഴ്ച രാവിലെ നടക്കുന്നതിനിടെയാണ് നായയുടെ ആക്രമണത്തിനിരയായത്. ദേഹമാസകലം കടിയേറ്റെങ്കിലും നാസര്‍ നായയെ സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. നാസര്‍ കീഴ്പ്പെടുത്തിയിരുന്നില്ലെങ്കില് കൂടുതല്‍പേര്‍ക്ക് നായയുടെ കടിയേല്ക്കുമായിരുന്നെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതോടെ നായയെ പിടിച്ചുകെട്ടാന്‍ സഹായിച്ച ആളും പ്രതിരോധകുത്തിവെപ്പ് എടുത്തിട്ടുണ്ട്. കൂടാതെ നായയോട് അടുത്തിടപഴകിയവരും പ്രതിരോധ കുത്തിവെപ്പ് എടുക്കേണ്ടിവരും.
Discussion about this post