കണ്ണൂര്‍: യുവതിയെ വീട്ടിനുള്ളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ജില്ലയിലെ പാനൂരിലാണ് സംഭവം. പാനൂര്‍ വള്ളിയായില്‍ കണ്ണച്ചാന്‍ കണ്ടി ഹൗസില്‍ വിഷ്ണു പ്രിയയെയാണ് വീട്ടിനുള്ളില്‍ കഴുത്തറത്ത നിലയില്‍ കണ്ടെത്തിയത്.
ഇരുപത്തിമൂന്ന് വയസ്സായിരുന്നു. കൊലപാതകമെന്ന് സൂചന. പാനൂരിലെ സ്വകാര്യ ലാബില്‍ ജീവനക്കാരിയാണ് വിഷ്ണുപ്രിയ. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. മുഖംമൂടി ധരിച്ചയാളെ കണ്ടെന്ന് നാട്ടുകാരിലൊരാള്‍ പറയുന്നു.
എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post