കൊച്ചി: റമ്മി കളിച്ച് കടബാധ്യത വരുത്തിവെച്ചതിന് പിന്നാലെയാണ് പൊലീസുകാരന് അമല്‍ദേവ് സ്വര്ണക്കള്ളനായതെന്ന് വിവരം. സുഹൃത്തിന്റെ വീട്ടില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ചതിന് കഴിഞ്ഞ ദിവസമാണ് സിറ്റി എ ആര് ക്യാമ്പിലെ അമല്‍ദേവ് അറസ്റ്റിലായത്.
ഓണ്‍ലൈന്‍ റമ്മി കളിച്ച് അമല്‍ വരുത്തിവെച്ചത് 30 ലക്ഷം രൂപയുടെ ബാധ്യതയാണെന്ന് പൊലീസ് പറഞ്ഞു. ഞാറയ്ക്കല്‍ സ്വദേശി നിതിന്റെ വീട്ടില്‍ നിന്ന് പത്ത് പവന് സ്വര്‍ണമാണ് ഇയാള്‍ മോഷ്ടിച്ചത്. അമലിന്റെ അയല്‍ക്കാരനും ഉറ്റ സുഹൃത്തുമായ നിതിന്റെ വീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം പണയംവെച്ച് ബാധ്യതകള്‍ തീര്‍ക്കാനായിരുന്നു ഇയാളുടെ ശ്രമം.
also read: 22 വർഷം ജയിൽ ജീവിതം, ഒന്നും പറയാനില്ലെന്ന് മണിച്ചൻ; ഇനി ആറ്റിങ്ങലിൽ പഴക്കച്ചവടക്കാരൻ
നിതിന്റെ ഭാര്യയുടെ മാലയാണ് അമല്‍ മോഷ്ടിച്ചത്. വീട്ടില്‍ അമല്‍ എത്തിയതിനു ശേഷമാണ് മാല മോഷണം പോയതെന്നും ഈ സമയം അമല്‍ മാത്രമാണ് വീട്ടില്‍ വന്നതെന്നും നിതിന്റെ അച്ഛന് നടേശന് പൊലീസിനു നല്കിയ പരാതിയില്‍ പറയുന്നു.
ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് അമലിനെ കസ്റ്റഡിയില്‍ എടുത്തത്. മുന്‍പ് എആര്‍ ക്യാമ്പില്‍ നിന്ന് 75,000 രൂപ നഷ്ടപ്പെട്ടതിനു പിന്നിലും ഇയാള്‍ ആണെന്ന് ആരോപണമുണ്ട്.
Discussion about this post