മട്ടന്നൂര്‍: പുതുവര്‍ഷത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങും. ഗോ എയറിന്റെ മുംബൈ സര്‍വീസ് ജനുവരി 10-ന് തുടങ്ങും. രാത്രി 11-നാണ് കണ്ണൂരില്‍ നിന്ന് മുംബൈയിലേക്ക് വിമാനം പുറപ്പെടുക. രണ്ടു മണിക്കൂര്‍കൊണ്ട് മുംബൈയിലെത്തി തിരിച്ച് 2.30-ഓടെ കണ്ണൂരിലെത്തുന്ന വിധത്തിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.
ഫെബ്രുവരി ഒന്നുമുതല്‍ ഗോ എയര്‍ കണ്ണൂരില്‍ നിന്ന് അന്താരാഷ്ട്ര സര്‍വീസുകളും തുടങ്ങുന്നുണ്ട്. മസ്കറ്റ്, അബുദാബി എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക. നിലവില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളിലാണ് അബുദാബിയിലേക്ക് സര്‍വീസ് നടത്തുന്നത്. ദോഹ, കുവൈത്ത് എന്നിവിടങ്ങളിലേക്കും വൈകാതെ തന്നെ ഗോ എയര്‍ സര്‍വീസ് തുടങ്ങും.
ഇന്‍ഡിഗോയുടെ ആഭ്യന്തര സര്‍വീസുകള്‍ ജനുവരി 25-ന് തുടങ്ങും. ഹൈദരാബാദ്, ചെന്നൈ, ഹുബ്ബള്ളി, ബംഗളൂരു, ഗോവ എന്നിവിടങ്ങളിലേക്കാണ് പ്രതിദിന സര്‍വീസുകള്‍ നടത്തുന്നത്. മാര്‍ച്ചില്‍ ഇന്‍ഡിഗോ അന്താരാഷ്ട്ര സര്‍വീസുകളും തുടങ്ങും. ജെറ്റ് എയര്‍ലൈന്‍സ്, എയര്‍ ഇന്ത്യ തുടങ്ങിയവയും കണ്ണൂരില്‍ നിന്ന് ഉടന്‍ തന്നെ സര്‍വീസ് തുടങ്ങുന്നുണ്ട്.
മാര്‍ച്ചോടെ വിദേശവിമാനങ്ങള്‍ക്കും കണ്ണൂരില്‍ നിന്ന് സര്‍വീസിന് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒമാന്‍ എയര്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ കണ്ണൂരില്‍നിന്ന് സര്‍വീസ് നടത്താന്‍ താത്പര്യമറിയിച്ചിട്ടുണ്ട്.
Discussion about this post