കൊല്ലം: കൊല്ലത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെ മുടി വെട്ടിയില്ലെന്നാരോപിച്ച് പ്രധാന അധ്യാപിക ക്ലാസ്സില്‍ നിന്നും പുറത്താക്കിയെന്ന് പരാതി. ചിതറ സര്‍ക്കാര്‍ ഹൈസ്‌ക്കൂളിലെ പധാന അധ്യാപിക നസീമയാണ് വിദ്യാര്‍ത്ഥികളെ പുറത്താക്കിയത്.
രാവിലെ സ്‌കൂളില്‍ എത്തിയ വിദ്യാര്‍ത്ഥികളെ കവാടത്തില്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു പ്രധാനാധ്യാപിക. മുടിവെട്ടിയിട്ട് വന്നാല്‍ മതിയെന്ന് പറഞ്ഞ് നസീമ കുട്ടികളെ സ്‌കൂളില്‍ കയറ്റാതെ മടക്കി അയക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധവുമായി രക്ഷിതാക്കള്‍ അടക്കം രംഗത്തുവന്നു.
തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ പ്രവേശിപ്പിച്ചെങ്കിലും ഇവരെ ക്ലാസില്‍ കയറ്റിയില്ല. വിദ്യാര്‍ത്ഥികളെ ഓഡിറ്റോറിയത്തില്‍ ഇരുത്തുകയായിരുന്നു. പന്ത്രണ്ട് മണി കഴിഞ്ഞിട്ടും വിദ്യാര്‍ത്ഥികളെ ക്ലാസില്‍ കയറ്റാതിരുന്നതോടെ വീണ്ടും പ്രതിഷേധം ഉയര്‍ന്നു.
also read: കെഎസ്ആര്‍ടിസി ബസ്സില്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്തു, യുവാവിനെ ക്രൂരമായി മര്‍ദിച്ച് നാട്ടുകാര്‍
തുടര്‍ന്ന് കുട്ടികളെ ക്ലാസില്‍ കയറ്റിയത്.വിദ്യാര്‍ത്ഥികള്‍ മുടി വെട്ടാനായി സമയം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് പ്രധാന അധ്യാപിക ചെവിക്കൊണ്ടില്ലെന്നും മുടി വെട്ടിയതിന് ശേഷം മാത്രം സ്‌കൂളില്‍ കയറിയാല്‍ മതിയെന്ന നിലപാടിലായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
Discussion about this post