തിരുവനന്തപുരം; തന്നെ പിടികൂടിയ രോഗത്തില്‍ നിന്നും അതിജീവിച്ച് ജീവിതത്തിലേക്ക് തിരികെ എത്തിയതിന്റെ സന്തോഷത്തില്‍ കുറിപ്പ് പങ്കുവെച്ച് എ.എ റഹീം എംപിയുടെ ഭാര്യ അമൃത റഹീം. തനിക്ക് തുണയായി നിന്നവര്‍ക്കെല്ലാം നന്ദി അറിയിച്ചുകൊണ്ടായിരുന്നു അമൃതയുടെ കുറിപ്പ്.
വിവാഹ വാര്‍ഷിക ദിനത്തില്‍ ഫേസ്ബുക്കിലാണ് അമൃത റഹീം കുറിപ്പ് പങ്കുവെച്ചത്. തന്നെ മരണത്തില്‍ നിന്നും ജീവിതത്തിലേയ്ക്ക് ചേര്‍ത്ത് പിടിച്ചിരിക്കുകയാണ് ഈ മനുഷ്യന് എന്ന് റഹീമിനൊപ്പമുള്ള ചിത്രം പങ്കുവച്ച് അമൃത ഫേസ്ബുക്കില്‍ കുറിക്കുന്നത്.
also read: കെഎസ്ആര്‍ടിസി ബസ്സില്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്തു, യുവാവിനെ ക്രൂരമായി മര്‍ദിച്ച് നാട്ടുകാര്‍
മെനിഞ്ചൈറ്റിസ് എന്ന് കുറിപ്പിനൊപ്പം ഹാഷ്ടാഗായി അമൃത കുറിച്ചിട്ടുണ്ട്. 15 ദിവസവും ഐസിയുവിനു മുന്നില്‍ കാവല്‍ ഇരുന്ന ഇപ്പോഴും കൂടെ ഉള്ള കൂടപ്പിറപ്പുകള്‍ സഖാക്കള്‍,സുഹൃത്തുക്കള്‍,ബന്ധുക്കള്‍ അങ്ങനെ മനസുകൊണ്ട് ആശ്വാസമായി ഒപ്പം നിന്ന മുഴുവന്‍ മനുഷ്യരോടും ജീവിതം കൊണ്ട് സ്നേഹപ്പെട്ടിരിക്കുന്നുവെന്നും
കുറിപ്പ് ഇങ്ങനെ
മരണത്തില്‍ നിന്നും ജീവിതത്തിലേയ്ക്ക് ചേര്‍ത്ത് പിടിച്ചിരിക്കുകയാണ് ഈ മനുഷ്യന് ……………
9ആം വിവാഹ വാര്‍ഷിക ദിനത്തിലും ഞങ്ങള്‍ക്ക് ഇങ്ങനെ ചേര്‍ന്ന് നില്ക്കാന് ഒരിക്കല്‍ കൂടി അവസരം തന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ എന്റെ ഡോക്ടര്‍സ് ,നഴ്സിംഗ് സ്റ്റാഫ് ,ക്ലീനിങ് സ്റ്റാഫ് ചേച്ചിമാര് ,ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ,മറ്റു മന്ത്രിമാര്‍ ,പാര്‍ട്ടി നേതൃത്വം ,15 ദിവസവും ICU വിനു മുന്നില്‍ കാവല്‍ ഇരുന്ന ഇപ്പോഴും കൂടെ ഉള്ള കൂടപ്പിറപ്പുകള്‍ സഖാക്കള്‍,സുഹൃത്തുക്കള്‍,ബന്ധുക്കള്‍ ,അക്ഷരങ്ങള്‍ മറന്നു പോയ ലോകത്തേയ്ക്ക് ഉണര്‍ന്ന എനിക്ക് ഈ ഒരു മാസമായി ആശ്വാസം തന്ന ഇന്ദു ഗോപന് ചേട്ടനും ചേട്ടന്റെ പുസ്തകങ്ങള്‍ക്കും അങ്ങനെ മനസുകൊണ്ട് ആശ്വാസമായി ഒപ്പം നിന്ന മുഴുവന്‍ മനുഷ്യരോടും ജീവിതം കൊണ്ട് സ്നേഹപ്പെട്ടിരിക്കുന്നു
യാത്ര തുടരുന്നു …….
Discussion about this post