തിരക്ക് വേണ്ട, അയഞ്ഞ് എംവിഡി; ടൂറിസ്റ്റ് ബസുകളുടെ നിറം മാറ്റത്തിന് സമയം അനുവദിച്ചു

tourist bus | Bignewslive

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളുടെ നിറം മാറ്റത്തിന് സമയം അനുവദിച്ചു. താത്കാലിക ഇളവ് ലഭിച്ചതിന്റെ ആശ്വാസത്തിലാണ് ബസുടമകളും. ജൂൺ ഒന്നിനുശേഷം ടെസ്റ്റ് കഴിഞ്ഞ ബസുകളുടെ നിറം അടുത്ത ടെസ്റ്റിനു വെള്ളയാക്കിയാൽ മതിയെന്നാണ് ട്രാൻസ്പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്ത് അറിയിച്ചത്. അതേസമയം, അടുത്തുതന്നെ ടെസ്റ്റുള്ള ബസുകൾ വെള്ളയാക്കണമെന്ന നിർദേശത്തിൽ മാറ്റമില്ലെന്നും അധികൃതർ അറിയിച്ചു.

വീട് പണിയാന്‍ മാതാപിതാക്കള്‍ സ്വരുക്കൂട്ടിയ പണം റമ്മി കളിച്ച് നഷ്ടപ്പെടുത്തി, ഒടുവില്‍ പണം കണ്ടെത്താന്‍ അയല്‍വീടുകളില്‍ മോഷണത്തിനിറങ്ങി യുവാവ്, പിടിയില്‍

ചുരുങ്ങിയ സമയത്തിനുള്ളിൽ നിറം മാറ്റുന്നതിലെ പ്രയാസം ബസുടമകൾ അറിയിച്ചിരുന്നു. കൂടാതെ അധിക സാമ്പത്തിക ബാധ്യതയും ഉണ്ടാകുമെന്നും ബസുടമകൾ അറിയിച്ചു. തുടർന്നാണ് എംവിഡി സമയം അനുവദിച്ചത്. ടൂറിസ്റ്റ് വാഹനങ്ങളുടെ പരിശോധനയ്ക്കു പുതുതായി 31 നിർദേശങ്ങൾ മോട്ടോർ വാഹനവകുപ്പ് പുറപ്പെടുവിച്ചു.

ഇതിൽ ഏതെങ്കിലുമൊന്നു ലംഘിച്ച് ഓടുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നമെന്നും എംവിഡി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വേഗപ്പൂട്ട് വേർപെടുത്തി ഓടുക, അനുവദനീയമായതിൽ കൂടുതൽ വേഗം സെറ്റ് ചെയ്യുക, ജി.പി.എസ്. പ്രവർത്തിക്കാതിരിക്കുക, എയർ ഹോണുകൾ ഘടിപ്പിക്കുക, ഉയർന്ന ശബ്ദത്തിലുള്ള മ്യൂസിക് സിസ്റ്റം, വീഡിയോ, പ്രത്യേക എൻജിൻ ഘടിപ്പിച്ച എയർ കണ്ടിഷൻ സംവിധാനമുള്ള ബസുകൾ, എമർജൻസി വാതിലിനു തടസ്സം വരുത്തുക തുടങ്ങിയവ ഉൾപ്പെടെയുള്ള നിയമലംഘനങ്ങളാണു നടപടിക്കു വിധേയമാക്കുക.

Exit mobile version