‘പോയി മറഞ്ഞു’; അടച്ചുറപ്പുള്ള വീടെന്ന സ്വപ്‌നം സാക്ഷാത്കരിച്ച് പാപ്പിയമ്മ വിടവാങ്ങി, വേദനയോടെ വീഡിയോ പങ്കുവെച്ച് ബോബി ചെമ്മണ്ണൂര്‍

boby chemmannur| bignewslive

വൈക്കം: ഫോട്ടോഷൂട്ടിലൂടെ വൈറലായി പ്രശസ്ത വ്യവസായി ബോബി ചെമ്മണ്ണൂര്‍ വീടൊരുക്കിയ പാപ്പിയമ്മ വിടവാങ്ങി. പാപ്പിയമ്മയുടെ വിയോഗ വാര്‍ത്ത വളരെ വേദനയോടെ ബോബി ചെമ്മണ്ണൂരാണ് അറിയിച്ചത്. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

also read: വയോധികയെ പട്ടിണിക്കിട്ട് മരുമകളുടെ ക്രൂര മര്‍ദനം, രണ്ട് കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടു, ഒരു കണ്ണിന്റെ കൃഷ്ണമണി തകര്‍ന്ന നിലയില്‍

മഹാദേവന്‍തമ്പിയുടെ ഫോട്ടോഷൂട്ടിലൂടെയാണ് 99കാരിയായ പാപ്പിയമ്മ വൈറലായത്. ഇതിന് പിന്നാലെയാണ് തന്റെ ഏറ്റവും വലിയ ആഗ്രഹത്തെക്കുറിച്ച് പാപ്പിയമ്മ തുറന്നുപറഞ്ഞത്. അടച്ചുറപ്പുള്ള ഒരു വീട് വേണമെന്നായിരുന്നു പാപ്പിയമ്മയുടെ ആഗ്രഹം.

ഷീറ്റുകള്‍ കൊണ്ട് മറച്ച ഷെഡിലായിരുന്നു സോഷ്യല്‍ലോകത്ത് നിറഞ്ഞുനിന്ന മുത്തശ്ശി അന്തിയുറങ്ങിയിരുന്നത്. പാപ്പിയമ്മയുടെ ആഗ്രഹം മനസ്സിലാക്കിയ ബോബി ചെമ്മണ്ണൂര്‍ നേരിട്ടെത്തി പാപ്പിയമ്മയെ കാണുകയും വീട് വെച്ചുനല്‍കാമെന്ന് ഉറപ്പുനല്‍കുകയുമായിരുന്നു.

വാക്ക് നല്‍കിയത് പോലെ തന്നെ അധികം വൈകാതെ അടച്ചുറപ്പുള്ള കൊച്ചു വീട് പാപ്പിയമ്മയ്ക്കായി ബോചെ പണിത് നല്‍കുകയും ചെയ്തു. വീടിന്റെ പാലുകാച്ചല്‍ ദിവസം ബോബി ചെമ്മണ്ണൂരും പാപ്പിയമ്മയ്‌ക്കൊപ്പമുണ്ടായിരുന്നു. ഇതിന്‌റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

Exit mobile version