പെരിന്തല്‍മണ്ണ: ഫുട്‌ബോള്‍ ലോകകപ്പ് മാമാങ്കം ഖത്തറില്‍ അരങ്ങേറുമ്പോള്‍ കാല്‍പന്ത് കളിപ്രാന്തന്മാരായ മലയാളികള്‍ക്ക് മാറി നില്‍ക്കാന്‍ സാധിക്കില്ലല്ലോ. ഇക്കാര്യം തെളിയിച്ചിരിക്കുകയാണ് മാഹിക്കാരിയായ നാജി നൗഷി. അഞ്ചു കുട്ടികളുടെ അമ്മയായ നാജി ഖത്തറിലേക്ക് കേരളത്തില്‍ നിന്നും ഥാര്‍ ഓടിച്ചാണ് ലോകകപ്പ് കാണാനായി പോകുന്നത്.
ലോകകപ്പ് കാണാന്‍ ഥാര്‍ വാഹനത്തില്‍ പോകുന്ന ഏക മലയാളി വനിതകൂടിയാണ് നാജി. ആദ്യ മലയാളി വനിതയാണ് നാജി. ട്രാവല്‍ വ്ളോഗറായ നാജി സ്വദേശമായ തലശേരിക്കടുത്ത മാഹിയില്‍നിന്ന് ഖത്തറിലേക്കുള്ള യാത്ര ശനിയാഴ്ചയാണ് ആരംഭിച്ചത്. നാജിയുടെ യാത്ര മന്ത്രി ആന്റണി രാജു യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. യാത്രയുടെ സ്പോണ്‍സര്‍മാരിലൊന്നായ പെരിന്തല്‍മണ്ണയിലെ ‘ടീ ടൈം’െേ റസ്റ്റോറന്റാണ് യാത്രയയപ്പ് ഒരുക്കിയത്.
തുടര്‍ന്ന് നാജി വാഹനമോടിച്ച് മൂന്നരയോടെ നാജി പെരിന്തല്‍മണ്ണയിലെത്തുകയും ‘ടീ ടൈം’ മാനേജ്‌മെന്റും ജീവനക്കാരും വ്യാപാരപ്രമുഖരും യുവാക്കളും ചേര്‍ന്ന് സ്വീകരിച്ച് തുടര്‍ യാത്ര ഫ്‌ലാഗ് ഓഫ്‌ചെയ്യുകയും ചെയ്തു. ചലച്ചിത്ര നടി സ്രിന്ദയാണ് നാഡിയുടെ തുടര്‍യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്. ദിയ ഫാത്തിമയും സ്വീകരണത്തിന് എത്തിയിരുന്നു.
നാജി സ്വയം ഡ്രൈവ് ചെയ്ത് മുംബൈ വരെ പോകും. തുടര്‍ന്ന് നാജിയും ഥാറും കപ്പലില്‍ കയറി ഒമാനിലേക്ക് പോകും. അവിടെനിന്ന് ഇതേ വാഹനത്തില്‍ യുഎഇ, ബഹ്‌റൈന്‍, കുവൈറ്റ്, സൗദി എന്നീ രാജ്യങ്ങളിലൂടെ ഡിസംബര്‍ ആദ്യവാരത്തില്‍ ഖത്തറിലെത്താനാണ് പദ്ധതി.
34-കാരിയായ നൗജി ഏഴുവര്‍ഷത്തോളം ഒമാനില്‍ ഹോട്ടല്‍മേഖലയില്‍ പ്രവര്‍ത്തിക്കുകയാണ്. ഭര്‍ത്താവും അഞ്ച് കുട്ടികളുമുണ്ട്. ഇന്ത്യ മുഴുവനും പിന്നീട് നേപ്പാളിലും എവറസ്റ്റ് ബേസ് ക്യാമ്പിലും യാത്രചെയ്ത് എത്തിയ നാജിക്ക് ഈ അന്താരാഷ്ടര യാത്രയൊക്കെ അനായാസേന പൂര്‍ത്തിയാക്കാനാകുമെന്ന കോണ്‍ഫിഡന്‍സുണ്ട്.