മലപ്പുറം: കോട്ടക്കലില്‍ മക്കളെ ചട്ടുകം കൊണ്ട് പൊള്ളിച്ച് അമ്മയ്ക്കെതിരെ പോലീസ് കേസെടുത്തു. അടുത്ത വീട്ടില്‍ നിന്ന് ഭക്ഷണം വാങ്ങിക്കഴിച്ചതിനാണ് പെറ്റമ്മയുടെ കൊടും ക്രൂരത. ആറും മൂന്നും വയസുള്ള കുട്ടികളെയാണ് തമിഴ്നാട് സ്വദേശിയായ നാടോടി സ്ത്രീ ക്രൂരമായി ശിക്ഷിച്ചത്.
സ്ത്രീയും ഒപ്പമുണ്ടായിരുന്ന പുരുഷനും കുട്ടികളെ തനിച്ചാക്കി രണ്ട് ദിവസം മുമ്പ് കോഴിക്കോട്ടേക്ക് പോയിരുന്നു. ഇതിനിടെ വിശപ്പ് താങ്ങാനാകാതെ കുട്ടികള്‍ അടുത്ത വീട്ടില്‍ നിന്ന് ഭക്ഷണം വാങ്ങി കഴിക്കുകയായിരുന്നു. തിരിച്ചെത്തിയ സ്ത്രീ കുട്ടികളുടെ പ്രവര്‍ത്തിയില്‍ അരിശം പൂണ്ട് ചട്ടുകം പഴുപ്പിച്ച് പൊള്ളലേല്‍പ്പിക്കുകയായിരുന്നു.
കുട്ടികളുടെ നിലവിളി കേട്ട സമീപവാസികളാണ് ചൈല്‍ഡ് ലൈനേയും െപോലീസിനേയും വിവരം അറിയിച്ചത്. കുട്ടികളെ രണ്ടത്താണിയിലെ ശാന്തിഭവനിലേക്ക് മാറ്റി. കുട്ടികളുടെ കൈകളിലും കാലുകളിലും സാരമായി പൊള്ളലേറ്റിട്ടുണ്ട്.
Discussion about this post