ഭോപ്പാൽ: മിഠായി മോഷ്ടിച്ച അമ്മയെ ജയിലിലിടണമെന്ന പരാതിയുമായി എത്തിയ മൂന്നു വയസുകാരനാണ് കഴിഞ്ഞ ദിവസമാി സോഷ്യൽമീഡിയയിൽ നിറഞ്ഞു നിന്നത്. താൻ സ്കൂളിൽ പോയ സമയത്ത് അമ്മ തന്റെ മിഠായി മോഷ്ടിച്ചു, അമ്മയെ ജയിലിലിടണമെന്നായിരുന്നു കുട്ടിക്കുറുമ്പന്റെ ആവശ്യം.
പരാതിക്കാരനെ പോലീസ് ഉദ്യോഗസ്ഥ നിരാശപ്പെടുത്തിയില്ല. പരാതി പറഞ്ഞു കൊടുക്കുകയും അത് ചിരിച്ചു കൊണ്ട് എഴുതിയെടുക്കുകയും ചെയ്യുന്നുണ്ട് ഉദ്യോഗസ്ഥ. ഞായാറാഴ്ച്ച ഉച്ചകഴിഞ്ഞാണ് പരാതിക്കാരൻ മധ്യപ്രദേശിലെ ഖക്നാർ പോലീസ് സ്റ്റേഷന് കീഴിലുള്ള ഡെത്തലായി പോലീസ് പോസ്റ്റിൽ എത്തുന്നത്.
Three-year-old gets angry with mother, goes to the police station to file a complaint, says "mother steals my toffees, put her in jail."#MadhyaPradesh #Burhanpur #Viralvideo pic.twitter.com/SI4CvWgYj0
— Hate Detector 🔍 (@HateDetectors) October 17, 2022
മൂന്ന് വയസ്സുകാരൻ സ്റ്റേഷനിലേക്ക് കയറി വരുന്നത് കണ്ട് ആദ്യം പോലീസുകാർക്കും കാര്യം മനസ്സിലായില്ല. പിന്നെയാണ് ഒരു പരാതി ബോധിപ്പിക്കാനാണ് എത്തിയതെന്ന് മനസിലായത്. വീഡിയോ തരംഗമായതോടെ വൈറലായ പരാതിക്കാരന് ഇപ്പോൾ കൈനിറയെ മിഠായിയും സൈക്കിളും മറ്റ് സമ്മാനങ്ങളും ലഭിച്ചിരിക്കുകയാണ്.
बुरहानपुर: दीपावली से पहले मनी 'हमजा' की दिवाली…
हमजा साइकिल और चॉकलेट पाकर हुआ प्रफुल्लित…
हमजा के माता-पिता ने गृह मंत्री @drnarottammisra की सहृदयता, सहिष्णुता, सद्भावना और मासूम हमजा के प्रति स्नेह का हृदय से आभार व्यक्त किया है…@proburhanpur#JansamparkMP pic.twitter.com/ivJCQiPdtu
— Home Department, MP (@mohdept) October 18, 2022
ഇതെല്ലാം എത്തിച്ചതാകട്ടെ വീഡിയോ ശ്രദ്ധയിൽപ്പെട്ട മന്ത്രിയും. മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്രയാണ് ദീപാവലി സമ്മാനമായി കുട്ടിക്ക് സൈക്കിൾ അടക്കമുള്ള സമ്മാനങ്ങൾ എത്തിച്ചത്. പോലീസുകാരാണ് സമ്മാനങ്ങൾ കുട്ടിയെ ഏൽപ്പിച്ചതും.
Discussion about this post