കെഎം ബഷീറിന്റെ മരണം; ശ്രീറാം വെങ്കിട്ടരാമനും വഫയ്ക്കും എതിരെ കൊലക്കുറ്റമില്ല; വിടുതല്‍ ഹര്‍ജിയില്‍ കോടതിയുടെ അനുകൂല വിധി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ വാഹനമിടിച്ച് മരിച്ച കേസില്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്ന കൊലക്കുറ്റം കോടതി ഒഴിവാക്കി.

ഒന്നാംപ്രതിയും ഐഎഎസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമനേയും, രണ്ടാംപ്രതി വഫ ഫിറോസിനേയുമാണ് കൊലക്കുറ്റത്തില്‍ നിന്നും കോടതി സംരക്ഷിച്ചിരിക്കുന്നത്.

ഇന്നാണ് ഇരുവരേയും കൊലക്കുറ്റത്തില്‍ നിന്ന് ഒഴിവാക്കി തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിധി പറഞ്ഞത്.

ALSO READ- റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്‌കെയ്‌സില്‍ കൊലപ്പെടുത്തിയ യുവതിയുടെ മൃതദേഹം; പീഡിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് സൂചന; ഞെട്ടലില്‍ നാട്ടുകാര്‍

കേസില്‍ പ്രതികളായ ഇരുവരും സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ സുപ്രധാന വിധി.

Exit mobile version