കൊച്ചി: കൊച്ചി വാട്ടര്‍ മെട്രോ അടുത്ത വര്‍ഷം അവസാനം യാഥാര്‍ഥ്യമാകുമെന്ന് കെഎംആര്‍എല്‍.
പദ്ധതിക്കായി നൂറു പേര്‍ക്ക് യാത്ര ചെയ്യാവുന്ന 23 ബോട്ടുകള്‍ വാങ്ങുമെന്നും, പദ്ധതി 2019 ഡിസംബറില്‍ യാഥാര്‍ഥ്യമാകുമെന്നും കെഎംആര്‍എല്‍ അറിയിച്ചു. കൊച്ചി നഗര ഗതാഗതത്തെ ഒരൊറ്റ പൊതു ഗതാഗത സംവിധാനത്തിന് കീഴില്‍ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് വാട്ടര്‍ മെട്രോ പദ്ധതി നടപ്പാക്കുന്നത്.
പുഴകളാലും കായലുകളാലും ബന്ധപ്പെട്ടുകിടക്കുന്ന നഗരത്തെയും സമീപ ജനവാസ കേന്ദ്രങ്ങളെയും ബന്ധിപ്പക്കുന്ന 78 കിലോമീറ്റര്‍ നീളമുളള ജലപാതയാണ് കെഎംആര്‍എല്‍ രൂപപ്പെടുത്തുന്നത്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ കൊച്ചിയില്‍ ജലമാര്‍ഗം യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൊച്ചി മെട്രോയുമായി ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന് മാത്രമായി മറ്റൊരു കമ്പനി രൂപീകരിക്കും.
പദ്ധതിയുടെ ഭാഗമായി 19 ബോട്ടു ജെട്ടികള്‍ പുതുതായി നിര്‍മിക്കും. 100 പേര്‍ക്ക് സഞ്ചരിക്കാവുന്ന 23 ബോട്ടുകള്‍ക്കൊപ്പം 50 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബോട്ടുകളും പദ്ധതിയുടെ ഭാഗമായി നീറ്റിലിറക്കുന്നുണ്ട്.
Discussion about this post