തിരുവനന്തപുരം: തന്റെ പ്രിയതമന് സച്ചിന്‍ദേവ് എംഎല്‍എയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍. ഫേസ്ബുക്കിലൂടെയാണ് സച്ചിന്‍ദേവ് എംഎല്‍എയ്ക്ക് ആര്യ ജന്മദിനാശംസകള്‍ നേര്‍ന്നത്. ഇരുവരും ഒന്നിച്ചുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
പതിവായി വിളിക്കുന്ന സച്ചിന്‍ ഏട്ടന്‍ എന്നതിന് പകരം ‘സാഷ്’ എന്ന് വിളിച്ചാണ് ആര്യ, പ്രിയതമനോടുള്ള സ്‌നേഹം ഫേസ്ബുക്കില്‍ പങ്കുവച്ചത്. ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് സച്ചിന് ആശംസകള്‍ നേര്‍ന്നത്.
ഈ കഴിഞ്ഞ സെപ്തംബര്‍ നാലിനാണ് ബാലുശേരി എംഎല്‍എയായ കെ എം സച്ചിന്‍ദേവ് മേയര്‍ ആര്യ രാജേന്ദ്രനെ വിവാഹം കഴിച്ചത്. വളരെ ലളിതമായിട്ടായിരുന്നു വിവാഹം. ഇരുവരും തമ്മില്‍ ബാലസംഘം-എസ് എഫ് ഐ പ്രവര്‍ത്തനങ്ങളിലൂടെയുള്ള പരിചയം പ്രണയത്തിലേക്ക് കടക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ആര്യ പങ്കുവെച്ച് പോസ്റ്റും വൈറലായിരുന്നു. കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ നടത്തിയ ‘തെക്ക്-വടക്ക്’ വിവാദപരാമര്‍ശത്തില്‍ വിവാഹം ചിത്രം പങ്കുവച്ചുകൊണ്ടാണ് ആര്യ പ്രതികരിച്ചത്. തെക്കും വടക്കും ഒന്നാണെന്ന കുറിപ്പോടെയായിരുന്നു ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
Discussion about this post