മുക്കം: സ്കൂളിന്റെ സമീപത്ത് ബസുകൾക്കിടയിൽ കുരുങ്ങിയ വിദ്യാർത്ഥി മരിച്ചു. കൊടിയത്തൂർ പിടിഎം ഹൈസ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥി പാഴൂർ മുന്നൂര് തമ്പലങ്ങോട്ട് കുഴി മുഹമ്മദ് ബാഹിഷ് ആണ് മരിച്ചത്. 14 വയസായിരുന്നു. വൈകുന്നേരം നാലരയോടെയായിരുന്നു അപ്രതീക്ഷിത അപകടം നടന്നത്.
നിർത്തിയിട്ടിരുന്ന ബസുകളിൽ ഒന്നു മുന്നോട്ട് എടുത്തപ്പോൾ പിൻചക്രം കുഴിയിൽ വീഴുകയായിരുന്നു. എന്നാൽ ഈ ബസ് സമീപത്തുണ്ടായിരുന്ന മറ്റൊരു ബസിലേക്കും ചെരിഞ്ഞു. ഈ സമയം അടുത്ത് നിന്നിരുന്ന ബാഹിഷ് ഇരു ബസുകൾക്കിടയിലും കുരുങ്ങുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സ്കൂളിൽ കഴിഞ്ഞ ദിവസം കലോത്സവം നടക്കുകയായിരുന്നു. ഈ ആഘോഷത്തിന്റെ വേളയിൽ ദുരന്തം മാടിവിളിച്ചതിന്റെ പകപ്പിലാണ് കുടുംബവും സ്കൂൾ അധികൃതരും. ബാഹിഷിന്റെ വിയോഗം സഹപാഠികൾക്കും അവിശ്വസനീയമാണ്. ബാവയുടെയും നഫീസ റഹ്മത്തിന്റെയും മകനാണ്. സഹോദരങ്ങൾ: ഹിബ, അയിഷ ബൈസ.
Discussion about this post