‘ജിഷ വധക്കേസിലെ യഥാര്‍ഥ പ്രതിയും മുഹമ്മദ് ഷാഫി’: മുന്‍ എസ്പി ജോര്‍ജ് ജോസഫിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷ വധക്കേസിലെ പ്രതി ഇലന്തൂര്‍ നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫിയാകാനാണ് സാധ്യതയെന്ന് റിട്ടയേര്‍ഡ് എസ്പി ജോര്‍ജ് ജോസഫ്. തന്റെ യുടൂബ് ചാനലിലെ വീഡിയോയിലാണ് ജോര്‍ജ് ജോസഫ് ഇക്കാര്യം സൂചിപ്പിച്ചത്.

ജിഷയെ കൊന്ന രീതിയും ഇലന്തൂരിലേതിന് സമാനമാണ്. മുഹമ്മദ് ഷാഫി നേരത്തെ കൊലപ്പെടുത്തിയ 75-കാരിയെ കൊന്ന സംഭവവും സമാനമാണ്. ജിഷ കേസ് പ്രതി അമീറുല്‍ ഇസ്ലാം നിരപാധിയാണെങ്കില്‍ വിട്ടയക്കണമെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകളുടെ ലൈംഗീക ഭാഗത്ത് കത്തിയും കമ്പിയും കുത്തിയിറക്കുന്ന രീതിയാണ് ഷാഫിയുടെ മോഡസ് ഓപ്പറാണ്ടി. ജിഷ കേസില്‍ അന്ന് തന്നെ ഇയാള്‍ തന്നെയാകാനാണ് സാധ്യതയെന്നും വ്യക്തമാക്കിയിരുന്നു. ജിഷയെ കൊലപ്പെടുത്തിയ സ്ഥലത്ത് തന്നെയാണ് മുഹമ്മദ് ഷാഫി താമസിച്ചിരുന്നതെന്നും ജോര്‍ജ് ജോസഫ് പറഞ്ഞു.

അന്നത്തെ പോലീസ് അന്വേഷണത്തെയും കണ്ടെത്തലിനെയും താന്‍ അന്നു തന്നെ എതിര്‍ത്തിരുന്നു. ജിഷയുടെ മൃതദേഹത്തില്‍ നിന്ന് കണ്ടെത്തിയ ചോരയില്‍ 90 ശതമാനത്തിലേറെയും ആല്‍ക്കഹോളിന്റെ സാന്നിധ്യമുണ്ടായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version