കൊച്ചി: ഇലന്തൂരില്‍ നടന്ന നരബലി കേരളക്കരയെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. കേസിലെ പ്രതികളെ ഇന്നും ചോദ്യം ചെയ്യുന്നത് തുടരും. ഭഗവല്‍ സിംഗ് – ലൈല ദമ്പതികളുടെ വീട്ടിലെ തെളിവെടുപ്പില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യല്‍.
പ്രതികളെ . കൊച്ചിയിലെ പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യുന്നത്. പ്രതികള്‍ അതിക്രൂരമായാണ് കൊലപാതകം നടത്തിയത്. കാലടിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന കട്ടപ്പന സ്വദേശി റോസ്ലി (49), ധര്‍മ്മപുരി സ്വദേശിനിയും എളംകുളം ഫാത്തിമമാത ചര്‍ച്ച് റോഡിലെ ഒറ്റമുറി വീട്ടിലെ താമസക്കാരിയുമായ പദ്മ (52) എന്നിവരെയാണ് ബലി കൊടുത്തത്.
also read: നടി ഹന്‍സിക വിവാഹിതയാകുന്നു; രാജകീയമായ വിവാഹത്തിന് വേദിയാകുന്നത് 450 വര്‍ഷം പഴക്കമുള്ള കൊട്ടാരം!
സംഭവം പുറത്തറിഞ്ഞതോടെ കേരളക്കര ഒന്നടങ്കം നടുങ്ങി. റോസ്ലിയെയും പദ്മയെയും കൊലപ്പെടുത്തുന്നതിന് മുമ്പ് പ്രതികള്‍ ഇരുവരുടെയും ശരീരത്തില്‍ കത്തികൊണ്ട് വരഞ്ഞിരുന്നതായാണ് പുറത്തുവന്നിരിക്കുന്ന പുതിയ വിവരം. ശേഷം ഈ മുറിവുകളില്‍ നേരത്തെ തയ്യാറാക്കി വെച്ച കറി മസാല തേച്ചുപിടിപ്പിക്കും.
ഇരകളുടെ വായില്‍ തുണി തിരുകി വെച്ചശേഷമായിരുന്നു ക്രൂരത ചെയ്തിരുന്നത്. വേദന സഹിച്ച് ഇരകള്‍ ഇഞ്ചിഞ്ചായി പിടഞ്ഞു പിടഞ്ഞുമരിക്കുന്നത് നരബലിയില്‍ പുണ്യമാണെന്ന് ഷാഫി ഭഗവല്‍ സിംഗിനോടും ലൈലയോടും പറഞ്ഞിരുന്നതായാണ് വിവരം.