പത്തനംതിട്ട: ഇലന്തൂരില്‍ നരബലിക്ക് ഇരയാക്കിയശേഷം കുഴിച്ചുമൂടിയ റോസ്ലിന്റെ മൃതദേഹത്തില്‍ വൃക്കയും കരളും ഇല്ലെന്ന കണ്ടെത്തല്‍ ഞെട്ടലുണ്ടാക്കിയിരുന്നു. അവയവങ്ങള്‍ കടത്തിയതാണെന്ന് ഉറപ്പാക്കാന്‍ ആകില്ലെങ്കിലും നഷ്ടപ്പെടട് അവയവങ്ങള്‍ എന്തുചെയ്‌തെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയാണ് പോലീസ്. ഇതിനിടെ, ഇലന്തൂരില്‍ നടന്നത് ഒരു നരബലിയും അന്ധവിശ്വാസവുമല്ല അവയവക്കച്ചവടം ആകുവാനാണ് സാധ്യതയെന്ന് നിരീക്ഷിച്ച് രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.
പ്രതികള്‍ തുടക്കം മുതല്‍ മാംസം ഭക്ഷിച്ചെന്ന് പറയുന്നത് അവയവ കച്ചവടം മറയ്ക്കാന്‍ ആണെന്നും സന്തോഷ് പണ്ഡിറ്റ് പ്രതികരിക്കുന്നു.
സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് കുറിപ്പ്:
ഇലന്തൂരില്‍ നടന്നത് ഒരു നരബലിയും അന്ധവിശ്വാസവുമല്ല അവയവ ക്കച്ചവടം ആകുവാനാണ് സാധ്യത. റോസ്ലിന്റെ മൃതദേഹത്തില്‍ വൃക്കയും കരളുമില്ല എന്ന വാര്‍ത്ത അവയവ മാഫിയ കൂടി ഇതിന് പിന്നില്‍ ഉണ്ടെന്ന് തോന്നിപ്പോകുന്നു. Medical professionals ഇല്ലാതെ ഒരിക്കലും organs മാറ്റാന്‍ സാധിക്കില്ല ..
Scientifically ആണ് മൃതദേഹം വെട്ടിമുറിച്ചത് എന്നാണ് ഫോറന്‍സിക് റിപ്പോര്ട്ട്, അപ്പോള്‍ ഹ്യുമന് അനാട്ടമി വ്യക്തമായി അറിയുന്ന ഒരു ഡോക്റ്റര്‍ ഇതിന്റെ പിന്നില്‍ ഉണ്ടാകാം എന്നും സംശയിക്കാലോ..
അതുകൊണ്ടാണ് മാംസം ഭക്ഷിച്ചുവെന്ന് പ്രതികള്‍ തുടക്കം മുതലേ പറയുന്നത്, അതൊരു നല്ല ബുദ്ധിയാണ്. അവയവ മാഫിയയെ രക്ഷിക്കാം. മൃതദേഹത്തില്‍ വൃക്കയും മറ്റും ഞങള്‍ കഴിച്ചു എന്ന് അതാണ് പ്രതികള്‍ പറയുന്നത്.
മുഹമ്മദ് ഷാഫി മുമ്പ് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്ന ആളെ കൂടെ ജോലി ചെയ്തിട്ടുണ്ട് എന്ന് വാര്‍ത്തയില്‍ കണ്ട്. അതും ഇതും കൂട്ടി വായിക്കാലോ? ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റിന് വേണ്ടി അവയവങ്ങള്‍ ശേഖരിക്കുന്നത് സൗകര്യങ്ങളുള്ള ഓപ്പറേഷന്‍ തീയേറ്ററില്‍ വെച്ചു മാത്രമേ സാധിക്കൂ.. എങ്കില്‍ ഇവര്‍ ബുദ്ധിപൂര്‍വം പലരെയും fake ID ഉണ്ടാക്കി കുടുക്കി വലയില്‍ വീഴ്ത്തി അവരെ കൊന്നു അവയവം എടുക്കുന്നു. അതിനു ശേഷം ഇവരുടെ വീട്ടില്‍ കൊണ്ട് പോയി മറവു ചെയ്തതാവാന്‍ സാധ്യത ഉണ്ട്.
ഇത്ര പെട്ടെന്നുതന്നെ പ്രതികള്‍ക് വേണ്ടി ലക്ഷങ്ങള്‍ പ്രതിഫലം പറ്റുന്നവര്‍ വക്കീലായി എത്തുന്നു. അതിനു പിന്നില്‍ വലിയ കോടീശ്വരന്‍മാരായ ആരെങ്കിലും ഉണ്ടോ ? സംശയം ആണ്.. അവയവ കച്ചവടത്തിന്റെ ഏജന്റ് ആണോ ഷാഫി എന്നു പോലീസ് അന്വേഷിക്കണം..
(വാല്‍ കഷ്ണം… ഇലന്തൂര്‍ കേസ് നരബലിക്ക് പിന്നില്‍ അവയവ മാഫിയ ഉണ്ടെങ്കില്‍ കുറേ വമ്പന്‍ സ്രാവുകള്‍ ഇതിന് പിന്നില്‍ ഉണ്ടാകും.. ഇതിന് മുമ്പും പല സ്ഥലത്ത് വെച്ച് എത്രയോ പേരെ കൊന്നിരിക്കാം. കഴിഞ്ഞ 5 വര്‍ഷത്തിന് ഇടയില്‍ 65,000 + ആളുകള്‍ കേരളത്തില്‍ missing ആണ്…)