കൊല്ലം: കൊല്ലം കാവനാട് കുടുംബവഴക്കിനിടെ ഗൃഹനാഥന്‍ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ പെണ്‍മക്കളുടെ ഭര്‍ത്താക്കന്മാര്‍ അറസ്റ്റിലായി. കാവനാട് സ്വദേശി ജോസഫാണ് കുടുംബവഴക്കിനെത്തുടര്‍ന്ന് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ജോസഫിന്റെ പെണ്‍മക്കളുടെ ഭര്‍ത്താക്കന്മാരായ കാവനാട് സ്വദേശികളായ പ്രവീണ്‍, ആന്റണി എന്നിവര്‍ ആണ് പോലീസി പിടിയിലായത്.
അതേസമയം, ജോസഫിന്റെ തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണം എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. വഴക്കിന് ശേഷം അനക്കമില്ലാതെ ജോസഫ് നിലത്തുവീണു കിടക്കുന്ന ദൃശ്യങ്ങള്‍ പുറത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ജോസഫ് മരിച്ചത്.
നേരത്തെ തന്നെ വഴക്കിനിടെ കുടുംബാംഗങ്ങള്‍ മര്‍ദ്ദിച്ചതാണ് മരണകാരണം എന്ന് നാട്ടുകാര്‍ മുന്‍പ് തന്നെ ആരോപണം ഉയര്‍ത്തിയിരുന്നു. മരുമക്കളും ജോസഫുമായി നിരന്തരം വഴക്ക് നിലനിന്നിരുന്നു. കഴിഞ്ഞ ദിവസം വീട്ടിലുണ്ടായ വാക്കുതര്‍ക്കം കയ്യാങ്കളിയില്‍ കലാശിച്ചതായും ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നു.