ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ശിക്ഷ കഴിഞ്ഞിറങ്ങി; ഇന്‍സ്റ്റഗ്രാം സുഹൃത്തിനെ പീഡിപ്പിച്ച കേസില്‍ അറസ്റ്റില്‍

കായംകുളം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി പുറത്തിറങ്ങിയ പ്രതി സമാന കുറ്റത്തിന് വീണ്ടും പിടിയില്‍. കായംകുളം കാര്‍ത്തികപ്പള്ളി പെരിങ്ങാല കരിമുട്ടം കോട്ടൂര്‍ പടിഞ്ഞാറ്റേതില്‍ കണ്ണന്‍ എന്നുവിളിക്കുന്ന ലാലു കൃഷ്ണന്‍ (23) ആണ് പിടിയിലായത്.

ഇയാളെ പന്തളം പോലീസാണ് അറസ്റ്റി ചെയതത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ നാലുമാസം റിമാന്‍ഡിലായിരുന്നു ഇയാള്‍.

പുറത്തിറങ്ങിയ ശേഷം, പതിനേഴുകാരിയെ ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട് പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇതോടെയാണ് വീണ്ടും അറസ്റ്റിലായത്. ഒക്ടോബര്‍ 11-ന് രാവിലെ പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് കാണാതായെന്ന് അമ്മ പന്തളം പോലീസില്‍ പരാതി നല്‍കിയിരുന്നു.

also read- ഇരട്ടിയിലേറെ വലുപ്പം, കല്ലറ മാതൃക, ഭഗവല്‍സിംഗിന്റെ വീട്ടിലെ അലക്കുകല്ലിനടിയിലും മൃതദേഹമുണ്ടെന്ന സംശയത്തില്‍ പരിസരവാസികള്‍

പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ യുവാവിന്റെ വീട്ടില്‍നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. പന്തളം എസ്എച്ച്ഒ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Exit mobile version