നദിയിൽ കുളിക്കാനിറങ്ങവെ കാൽവഴുതി; മൂന്ന് മരണം! മരിച്ചവരിൽ നവദമ്പതികളും, വിവാഹം നടന്നത് ഒരു മാസം മുൻപ്! തീരാനോവ്

പൂപ്പാറ: നദിയിൽ കുളിക്കാനിറങ്ങിയ നവദമ്പതികൾ അടക്കം മൂന്നു പേർ മുങ്ങി മരിച്ചു. ഇടുക്കി ജില്ലയുമായി അതിർത്തി പങ്കിടുന്ന തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂരിനു സമീപം പെരിയത്തുകോംബെ നദിയിലാണ് അപകടം നടന്നത്. സുബ്ബരാജ് നഗർ പുതുക്കോളനിയിലെ രാജ (30), ഭാര്യ കോയമ്പത്തൂർ സ്വദേശി കാവ്യ (20), സഞ്ജയ് (24) എന്നിവരാണു മരിച്ചത്.

ചാർജിനിട്ട മൊബൈൽ ഫോൺ ചൂടായി തീപ്പിടിച്ചു; തിരുവനന്തപുരത്ത് കത്തിനശിച്ചത് വീടിന്റെ ഒന്നാം നില! അമ്പരപ്പ് വിട്ടുമാറാതെ ജയമോഹനൻ

ഒരു മാസം മുൻപാണ് രാജയും കാവ്യയും വിവാഹിതരായത്. ഇരുവരും സഞ്ജയുടെ വീട്ടിൽ വിരുന്നിന് എത്തിയതായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ നദിയിൽ കുളിക്കാനിറങ്ങിയപ്പോൾ രാജയും കാവ്യയും പാറയിൽ കാൽവഴുതി വെള്ളത്തിലേയ്ക്ക് വീഴുകയായിരുന്നു.

ഒഴുക്കിൽപെട്ട ഇരുവരെയും രക്ഷിക്കാൻ ഇറങ്ങിയപ്പോഴാണ് സഞ്ജയും അപകടത്തിൽപ്പെട്ടത്. പിന്നീട് പോലീസും ഫയർഫോഴ്‌സും തെരച്ചിൽ നടത്തിയാണു മൃതദേഹങ്ങൾ കണ്ടെണ്ടുത്തത്. ലണ്ടനിലായിരുന്ന സഞ്ജയ് ഏതാനും ദിവസങ്ങൾക്കു മുൻപാണു നാട്ടിലേക്കെത്തിയത്.

Exit mobile version