മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു. സന്നിധാനത്ത് തീര്‍ത്ഥാടകരുടെ തിരക്കേറുകയാണ്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടര വരെ 54,170 പേരാണ് മല ചവിട്ടിയിത്. ശബരിമലയിലെ നിത്യപൂജകളും അഭിഷേകങ്ങളുമെല്ലാം ഇന്നു മുതല്‍ ആരംഭിച്ചു.
മണ്ഡലവിളക്ക് പൂജകള്‍ക്കു ശേഷം, ഇന്ന് വൈകിട്ട് അഞ്ചിനാണ് നട തുറന്നത്. പ്രത്യേക പൂജകളൊന്നും ഇന്നലെയുണ്ടായില്ല. ഇന്ന് രാവിലെ 3.15 മുതല്‍ നെയ്യഭിഷേകം ഉള്‍പ്പെടെയുള്ള പ്രധാനവഴിപാടുകള്‍ ആരംഭിച്ചു.
ഇന്നലെ മുപ്പത്തി അയ്യായിരത്തോളം തീര്‍ത്ഥാടകരാണ് സന്നിധാനത്ത് എത്തിയത്. ഇന്ന് തിരക്ക് വര്‍ധിക്കാനുള്ള സാധ്യതയുണ്ട്. നാളെ പുതുവര്‍ഷ ദിനത്തില്‍ അയ്യപ്പനെ ദര്‍ശിയ്ക്കാന്‍ സാധാരണ സീസണുകളില്‍ തീര്‍ത്ഥാടകര്‍ ധാരാളമായി എത്താറുണ്ട്. നട തുറന്ന് ഇതുവരെയും മണിക്കൂറുകളോളം വരി നിന്ന് അയ്യപ്പദര്‍ശനം നടത്തേണ്ട സാഹചര്യം തീര്‍ത്ഥാടകര്‍ക്കുണ്ടായിട്ടില്ല.