അങ്കമാലി: അങ്കമാലിയില്‍ കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചുണ്ടായ അപകടത്തില്‍ തെറിച്ചുവീണ യാത്രക്കാരി മരിച്ചു. കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരിയായ മലപ്പുറം ചെമ്മാട് സ്വദേശി സെലീന ഷാഫിയാണ് മരിച്ചത്.
വിദേശത്ത് നിന്ന് ഇന്നലെ രാത്രിയോടുകൂടി നാട്ടിലെത്തിയതായിരുന്നു സെലീന. നെടുമ്പാശേരിയില്‍ നിന്ന് ലോ ഫ്ളോര്‍ ബസില്‍ കയറി മലപ്പുറത്തേയ്ക്ക് പോവുകയായിരുന്നു ഇവര്‍. സെലീനയുടെ രണ്ട് ബന്ധുക്കളും കൂടെയുണ്ടായിരുന്നു. അപകടത്തില്‍ മറ്റാര്‍ക്കും പരിക്കില്ല.
ഞായറാഴ്ച രാവിലെ 5.45ഓടെയായിരുന്നു അങ്കമാലി കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപത്ത് വെച്ച് അപകടമുണ്ടായത്. ബംഗളൂരുവില്‍ നിന്നും പത്തനാപുരത്തേയ്ക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസും നെടുമ്പാശേരിയില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് പോവുകയായിരുന്ന ലോ ഫ്ളോര്‍ ബസുമാണ് കൂട്ടിയിടിച്ചത്.
സ്റ്റാന്റിലേക്ക് കയറാനായി കെഎസ്ആര്‍ടിസി ലോ ഫ്ലോര്‍ ബസ് വലത്തേക്ക് തിരിഞ്ഞതിന് പിന്നാലെ ബസിന് പിന്‍ഭാഗത്തേക്ക് ടൂറിസ്റ്റ് ബസ് വന്നിടിക്കുകയായിരുന്നു.
ഈ ഇടിയുടെ ആഘാതത്തില്‍ യാത്രക്കാരി ബസില്‍ നിന്ന് പുറത്തേക്ക് തെറിച്ചുവീണു. ആലപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസ് അമിതവേഗതയില്‍ ആയിരുന്നുവെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.
Discussion about this post