പത്തനംതിട്ട: ഇലന്തൂര്‍ നരബലിയുടെ ഞെട്ടലിലാണ് കേരളം ഒന്നടങ്കം. സാക്ഷര കേരളത്തിലെ പത്തനംതിട്ടയില്‍ നിന്നാണ് ഏറ്റവും അതിക്രൂരമായ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവന്നതോടെ ഇലന്തൂര്‍ ഗ്രാമത്തിലേക്ക് ആളുകളുടെ പ്രവാഹമാണ്.
പ്രതികളായ ഭഗവല്‍ സിംഗ്-ലൈല ദമ്പതികളുടെ വീടും പരിസരവും കാണാന്‍
ജനം തടിച്ച്കൂടി. പോലീസ് സുരക്ഷയും ബാരിക്കേഡുകള്‍ കൊണ്ട് ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടും കിലോമീറ്ററുകളോളം കാല്‍നടയായാണ് ആളുകള്‍ എത്തുന്നത്. തെളിവെടുപ്പിനെത്തിച്ച പ്രതികളെ കാണുകയെന്ന ഉദ്ദേശത്തിലാണ് ആളുകള്‍ പ്രദേശത്തേക്ക് എത്തിയത്.
അതേസമയം, പ്രഗത്ഭരെ സമ്മാനിച്ച നാടിന് വന്ന ദുര്‍ഗതിയാണ് നാട്ടുകാര്‍ക്ക് വേദനയാവുന്നത്. ഇതുപോലെ നാണം കെട്ട പേര് ഇനി ഈ നാടിന് കിട്ടിനില്ലെന്ന് ആളുകള്‍ പറയുന്നു. ‘ഗാന്ധിജി വന്ന നാടാണിത്. മോഹന്‍ലാലിന്റേയും ബി ഉണ്ണികൃഷ്ണന്റേയും ജന്മനാട് തുടങ്ങി ഒത്തിരി മഹാരഥന്മാരുടെ ജന്മനാടാണിത്. മതസൗഹാര്‍ദത്തിന്റെ നാടായിരുന്നു പത്തനംതിട്ട. എന്നാല്‍ അതിപ്പോള്‍ മാറി നരബലി നടന്ന നാടായി മാറി.
തൊട്ടടുത്ത പഞ്ചായത്തില്‍ നിന്നും മാത്രമല്ല. പന്തളത്ത് നിന്നും ചവറയില്‍ നിന്നും അടക്കമാണ് പ്രദേശത്തേക്ക് ആളുകള്‍ എത്തുന്നത്. പ്രദേശത്ത് വലിയ പ്രതിഷേധം നടത്താനാണ് ഇവരുടെ തീരുമാനം. പ്രതികള്‍ക്ക് തക്കതായ ശിക്ഷ കിട്ടണമെന്നും വിശദമായ തെളിവെടുപ്പ് നടത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
Discussion about this post